Russia Ukrain War: യുക്രൈൻ തലസ്ഥാനമായ കീവിൽ ഉഗ്ര സ്ഫോടനങ്ങൾ; വാസിൽകീവിൽ മിസൈൽ ആക്രമണം, എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു
തുറമുഖ നഗരങ്ങളിലും റഷ്യ കനത്ത ആക്രമണമാണ് നടത്തുന്നത്.
കീവ്: യുക്രൈനെതിരെ റഷ്യ ആക്രമണം ശക്തമാക്കി. കീവിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപത്തെ പ്രദേശമായ വാസിൽകീവിലെ എണ്ണ സംഭരണശാലയ്ക്ക് നേരെ റഷ്യൻ സൈന്യം മിസൈൽ ആക്രമണം നടത്തി. ഇതേ തുടർന്ന് പ്രദേശത്ത് വൻ തീപിടിത്തം ഉണ്ടായി. യുക്രൈനെ നാല് ദിശയിൽ നിന്നും വളഞ്ഞ് ശക്തമായി ആക്രമിക്കാനാണ് റഷ്യ സൈനികർക്ക് നിർദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കീവിൽ പ്രധാന കവാടത്തിലെ സൈനിക കേന്ദ്രത്തിന് നേരെ റഷ്യ ആക്രമണം നടത്തിയിരുന്നു. തെരുവുകൾ തകർന്നു. കീവ് വൈദ്യുത നിലയത്തിന് സമീപം തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. തുറമുഖ നഗരങ്ങളിലും റഷ്യ കനത്ത ആക്രമണമാണ് നടത്തുന്നത്.
അതേസമയം, റഷ്യക്കെതിരെ അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. റഷ്യൻ കേന്ദ്ര ബാങ്കിന്റെ വിദേശ നിക്ഷേപങ്ങൾ മരവിപ്പിക്കാനും നീക്കം തുടങ്ങി. അവസാനഘട്ടം വരെ യുക്രൈനിൽ തുടരുമെന്നും രാജ്യം വിടില്ലെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...