Russia-Ukraine War: 10,000 റഷ്യൻ സൈനികരെ വധിച്ചു, 945 സൈനിക വാഹനങ്ങൾ തകർത്തവെന്നും യുക്രൈൻ
റഷ്യയുടെ സൈനിക ഉദ്യോഗസ്ഥർ യുക്രൈൻ സൈന്യത്തിന് മുൻപിൽ കീഴടങ്ങുന്നുവെന്നും ആയുധങ്ങളും ഉപകരണങ്ങളും യുക്രേനിയൻ മണ്ണിൽ ഉപേക്ഷിച്ച് പലായനം ചെയ്യുകയാണെന്നും സായുധ സേനയുടെ ജനറൽ സ്റ്റാഫ് അവകാശപ്പെട്ടു.
റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസം എത്തി നിൽക്കുമ്പോൾ ഇതുവരെ 10,000 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ. കൂടാതെ 945 സൈനിക വാഹനങ്ങളും, 269 ടാങ്കുകളും, 40 ഹെലികോപ്റ്ററുകളും, 39 യുദ്ധവിമാനങ്ങളും നശിപ്പിച്ചതായി യുക്രൈൻ അവകാശപ്പെട്ടു. 409 യൂണിറ്റ് മോട്ടോർ വാഹനങ്ങൾ, രണ്ട് ലൈറ്റ് സ്പീഡ് ബോട്ടുകൾ, 60 ഇന്ധന ടാങ്കുകൾ, പ്രവർത്തനപരവും തന്ത്രപരവുമായ തലത്തിലുള്ള മൂന്ന് യുഎവികൾ എന്നിവയും നശിപ്പിച്ചതായാണ് റിപ്പോർട്ട്.
കൂടാതെ റഷ്യയുടെ സൈനിക ഉദ്യോഗസ്ഥർ യുക്രൈൻ സൈന്യത്തിന് മുൻപിൽ കീഴടങ്ങുന്നുവെന്നും ആയുധങ്ങളും ഉപകരണങ്ങളും യുക്രേനിയൻ മണ്ണിൽ ഉപേക്ഷിച്ച് പലായനം ചെയ്യുകയാണെന്നും സായുധ സേനയുടെ ജനറൽ സ്റ്റാഫ് അവകാശപ്പെട്ടു. യുക്രൈൻ സൈനികർ മാത്രമല്ല രാജ്യത്തെ സാധാരണക്കാരും യുദ്ധത്തിൽ ശകത്മായ പോരാട്ടെ നടത്തുകയാണെന്നു അദ്ദേഹം പറഞ്ഞു.
അതേസമയം രക്ഷാ പ്രവർത്തനത്തിനായി റഷ്യ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. മരിയോപോൾ,വോൾനോവാഹ എന്നിവിടങ്ങൾ വഴിയായിരിക്കും രക്ഷാ പ്രവർത്തനം. ഇരു രാജ്യങ്ങളുടെയും പുതിയ നയം പ്രതീക്ഷ നൽകുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പ്രാദേശിക സമയം 10 മുതലാണ് വെടി നിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...