Russia Ukraine War: പ്രതീക്ഷ കൈവിടില്ല, തോറ്റ് പിന്മാറില്ല; സമാധാനം പുലരുന്നതിനായുള്ള ശ്രമങ്ങൾ തുടരുമെന്ന് അന്റോണിയോ ഗുട്ടെറസ്
സമാധാനം പുലരുന്നതിനായുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ഗുട്ടെറസ് വ്യക്തമാക്കി.
കീവ്: യുക്രൈനിലെ റഷ്യൻ അധിനിവേശം തടയുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. സമാധാനം പുലരുന്നതിനായുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ഗുട്ടെറസ് വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുലരുന്നതിനും വേണ്ടിയാണ് യുഎൻ നിലകൊള്ളുന്നത്. ഇന്ന് ലക്ഷ്യം കൈവരിക്കാനായില്ല. എന്നാൽ പ്രതീക്ഷ കൈവിടില്ല. സമാധാനം പുലരുന്നതിനായി പ്രവർത്തനങ്ങൾ തുടരുമെന്ന് അന്റോണിയോ ഗുട്ടെറസ് ട്വിറ്ററിൽ കുറിച്ചു. യുക്രൈനിൽ നിന്ന് റഷ്യയുടെ സൈനിക പിന്മാറ്റം ആവശ്യപ്പെട്ട യുഎൻ രക്ഷാസമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗുട്ടെറസിന്റെ പ്രതികരണം.
യുക്രൈനിൽ നിന്ന് സൈനിക പിന്മാറ്റം ആവശ്യപ്പെടുന്ന പ്രമേയമാണ് റഷ്യ വീറ്റോ ചെയ്തത്. വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു. 15 അംഗ സുരക്ഷാ കൗൺസിലിൽ 11 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് രംഗത്ത് വന്നത്. വിഷയത്തില്‍ ചേരിചേരാ നയം സ്വീകരിച്ച ഇന്ത്യ, ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. യുഎന്‍ പൊതുസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക വ്യക്തമാക്കി. റഷ്യ യുക്രൈനില്‍ നിന്നും നിരുപാധികം പിന്മാറണമെന്നാണ് യുഎന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...