Russia-Ukraine War: ഒഴിപ്പിക്കൽ നടപടി തുടങ്ങി, ഇന്ത്യൻ വിദ്യാർഥികളുമായി എംബസിയുടെ ബസ് പുറപ്പെട്ടു
ആദ്യ സംഘത്തിൽ 50ഓളം മെഡിക്കൽ വിദ്യാർഥികളാണുള്ളത്.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുടെ രക്ഷാദൗത്യം തുടങ്ങി. ഇന്ത്യൻ വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് ചെർനിവ്‌റ്റ്സിയിൽ നിന്ന് യുക്രൈൻ-റൊമാനിയ അതിർത്തിയിലേക്ക് പുറപ്പെട്ടു. ആദ്യ സംഘത്തിൽ 50ഓളം മെഡിക്കൽ വിദ്യാർഥികളാണുള്ളത്. ഇവരെ റുനിയോ വഴി ഇന്ത്യയിലെത്തിക്കും.
എംഇഎ ക്യാമ്പ് ഓഫീസുകൾ ഇപ്പോൾ പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ്, ചെർനിവറ്റ്സി നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. റഷ്യൻ സംസാരിക്കുന്ന കൂടുതൽ ഉദ്യോഗസ്ഥരെ ഈ ക്യാമ്പ് ഓഫീസുകളിലേക്ക് അയയ്ക്കുകയാണ്.
Also Read: Russia Ukraine War: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്രാ ചെലവ് സർക്കാർ വഹിക്കും
അതേസമയം റഷ്യൻ സൈന്യം കീവിലെത്തിയതിനെ തുടർന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയെ ബങ്കറിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. സെൻട്രൽ കീവിൽ നിന്ന് 10 കിലോമീറ്ററിൽ താഴെയുള്ള ഒബോലോൺ ജില്ലയിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചതോടെയാണ് നീക്കം. ഈ മേഖലയിൽ റഷ്യൻ സൈന്യത്തിനെതിരെ യുക്രൈൻ സൈന്യം കടുത്ത പോരാട്ടം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ യുക്രൈൻ സൈന്യം ആയുധം വെച്ച് കീഴടങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...