വെ​ല്ലിം​ഗ്ട​ൺ: Russia Ukraine War News: യുക്രൈനി​ൽ റ​ഷ്യയുടെ ആ​ക്ര​മണം തുടരുന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ന്യൂ​സി​ല​ൻ​ഡും രംഗത്തെത്തിയിരിക്കുയാണ്. റ​ഷ്യ​ൻ സ്ഥാ​ന​പ​തി​യെ രാ​ജ്യ​ത്ത് നി​ന്നും പു​റ​ത്താ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ദ ആ​ർ​ഡ​ൻ പ​റ​ഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റെ പശ്ചാത്തലത്തില്‍ റ​ഷ്യ​ൻ അ​ധി​കൃ​ത‌‌​ർ​ക്ക് ന്യൂ​സി​ല​ൻ​ഡ് യാ​ത്രാ നി​യ​ന്ത്ര​ണം ഏ‌​ർ​പ്പെ​ടു​ത്തി​. റ​ഷ്യ​ൻ സൈ​ന്യ​ത്തി​നാ​യു​ള്ള ച​ര​ക്ക് ക​യ​റ്റു​മ​തി​യും നി​രോ​ധി​ച്ചിരിക്കുകയാണ്. കൂടാതെ റ​ഷ്യ​യു​മാ​യു​ള്ള എ​ല്ലാ ച‌‌​ർ​ച്ച​ക​ളും നി‌​ർ​ത്തി​വ​ച്ച​താ​യും ന്യൂ​സി​ല​ൻ​ഡ് വ്യക്തമാക്കിയിട്ടുണ്ട്. 


Also Read: Russia Ukraine War: 'നാറ്റോയുടെ പക്കലും ആണവായുധമുണ്ടെന്ന് പുടിൻ ഓർക്കണം'; റഷ്യക്ക് മുന്നറിയിപ്പുമായി ഫ്രാൻസ്


യുക്രൈൻ പ്ര​തി​സ​ന്ധി ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ദ ആ​ർ​ഡ​ൻ ആ​വ​ശ്യ​പ്പെ​ട്ടിട്ടുമുണ്ട്.  വിഷയത്തില്‍ റ​ഷ്യ​ൻ സ്ഥാ​ന​പ​തി​യെ വി​ളി​ച്ചു​വ​രു​ത്തി സ​ർ​ക്കാ​ർ പ്ര​തി​ഷേ​ധം അ​റി​യി​ക്കുകയും ശേഷം റ​ഷ്യ​ക്കു​മേ​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്‌ ച​ർ​ച്ച ചെ​യ്യാ​ൻ വി​ദേ​ശ, വ്യാ​പാ​ര മ​ന്ത്രാ​ല​യം യോ​ഗം ചേ​ർ​രുകയും ചെയ്തു.


Also Read: Russia Ukraine War News: ആദ്യ ദിനം റഷ്യ നടത്തിയത് 203 ആക്രമണങ്ങള്‍


ഇതിനിടയില്‍ സൈനികനീക്കം ആരംഭിച്ചതു മുതൽ റഷ്യ നടത്തിയത് 203 ആക്രമണങ്ങളെന്ന് യുക്രൈന്‍ അറിയിച്ചു. സുമി, കാർക്കീവ്, കെർസൺ, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളത്തിലും കടുത്ത പോരാട്ടമായിരുന്നു നടന്നത്.  ഇതിനിടയില്‍ ചെര്‍ണോബില്‍ ആണവനിലയം ഉൾപ്പെടുന്ന മേഖല റഷ്യൻ സൈന്യം അവരുടെ നിയന്ത്രണത്തിലാക്കി. കൂടാതെ യുക്രൈനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തു. റഷ്യൻ ആക്രമണത്തിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പോരാട്ടത്തിന്റെ ആദ്യ ദിനത്തിൽ 137 പേർ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.