കീവ് വളഞ്ഞോ റഷ്യൻ സൈന്യം? സെലൻസ്കിയെ ബങ്കറിലേക്ക് മാറ്റി
സെൻട്രൽ കീവിൽ നിന്ന് 10 കിലോമീറ്ററിൽ താഴെയുള്ള ഒബോലോൺ ജില്ലയിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചതോടെയാണ് നീക്കം. ഈ മേഖലയിൽ റഷ്യൻ സൈന്യത്തിനെതിരെ യുക്രൈൻ സൈന്യം കടുത്ത പോരാട്ടം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് രണ്ടാം ദിവസം തന്നെ റഷ്യൻ സൈന്യം കീവിനടുത്തെത്തിയിരിക്കുകയാണ്. റഷ്യൻ സൈന്യം കീവിലെത്തിയതിനെ തുടർന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയെ ബങ്കറിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. സെൻട്രൽ കീവിൽ നിന്ന് 10 കിലോമീറ്ററിൽ താഴെയുള്ള ഒബോലോൺ ജില്ലയിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചതോടെയാണ് നീക്കം. ഈ മേഖലയിൽ റഷ്യൻ സൈന്യത്തിനെതിരെ യുക്രൈൻ സൈന്യം കടുത്ത പോരാട്ടം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, യുക്രൈൻ സൈന്യം ആയുധം വെച്ച് കീഴടങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. യുക്രൈൻ തലസ്ഥാനമായ കീവിൽ ഇപ്പോൾ റഷ്യൻ സൈന്യം ആധിപത്യം സ്ഥാപിച്ച് വരികയാണ്. തങ്ങൾ ഏത് നിമിഷവും ചർച്ചയ്ക്ക് തയാറാണെന്നും, സൈന്യം ആയുധം വെച്ച് കീഴടങ്ങിയാൽ ഉടൻ ചർച്ചയുണ്ടാവുമെന്നും സെർജി ലാവ്റോവ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read: Russia - Ukraine War : യുക്രൈൻ സൈന്യം കീഴടങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ
റഷ്യൻ സൈന്യം കീവിൽ എത്തിയതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സാധാരണക്കാർ താമസിക്കുന്ന 33 ഇടങ്ങൾ റഷ്യ ബോംബിട്ട് തകർത്തുവെന്ന് യുക്രൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാധാരണക്കാരെ ആക്രമിക്കില്ലെന്ന റഷ്യയുടെ വാദം പൊള്ളയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വാഡിം ഡെനിസെങ്കോ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...