Russia-Ukraine War News: യുക്രൈൻ സൈനിക വിമാനം വെടിവച്ചു വീഴ്ത്തി, അഞ്ച് പേർ കൊല്ലപ്പെട്ടു
Russia-Ukraine War News: റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈന്റെ സായുധ സേന ശ്രമിച്ചതാണെന്ന് യുക്രൈൻ പോലീസും സ്റ്റേറ്റ് എമർജൻസി സർവീസും വ്യക്തമാക്കി.
14 പേരുമായി പറന്ന യുക്രേനിയൻ സൈനിക വിമാനം വെടിവച്ചു വീഴ്ത്തി റഷ്യ. 5 പേർ കൊല്ലപ്പെട്ടു. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈന്റെ സായുധ സേന ശ്രമിച്ചതാണെന്ന് യുക്രൈൻ പോലീസും സ്റ്റേറ്റ് എമർജൻസി സർവീസും വ്യക്തമാക്കി.
അതേസമയം റഷ്യ - യുക്രൈൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുക്രൈനിനെ കൈവിട്ട് നാറ്റോ. നാറ്റോയിൽ അംഗമല്ലാത്ത യുക്രൈനിന് വേണ്ടി സംയുക്ത സൈനികനീക്കം നടത്തില്ലെന്നാണ് യോഗത്തിൽ തീരുമാനിച്ചത്. നാറ്റോയുടെ അംഗങ്ങളായുള്ള രാജ്യങ്ങൾ യുക്രൈനിന് സഹായം ചെയ്‌തേക്കും. എന്നാൽ ഒരു സംഘടന എന്ന നിലയ്ക്ക് ഒരു സംയുക്ത സൈനിക നീക്കം ഉണ്ടാകില്ലെന്നും ചർച്ചയ്ക്ക് ശേഷം തീരുമാനിച്ചു.
യുക്രൈനിന്റെ സായുധ സേന പുറത്ത് വിടുന്ന വിവരങ്ങൾ അനുസരിച്ച് ഏകദേശം 50 റഷ്യൻ സൈനികരെ വധിച്ചു. ഖാർകിവ് പട്ടണത്തിൽ വെച്ച് റഷ്യൻ സൈനികർ സഞ്ചരിച്ചിരുന്ന 4 ടാങ്കുകൾ കത്തിച്ചുവെന്നാണ് വിവരം. അതേസമയം യുക്രൈനിന്റെ 5 സൈനികർ കൊല്ലപ്പെട്ടതായും അറിയിച്ചിട്ടുണ്ട്.
റഷ്യയുമായുള്ള നയതന്ത്രബന്ധം ഇതോടെ അവസാനിപ്പിക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു. റഷ്യ ഭീരുക്കളെ പോലെയാണ് ആക്രമിച്ചത്. റഷ്യയുടെ ആക്രമണം നാസിക്കാരുടെ ആക്രമണം പോലെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കാരണവശാലും യുക്രൈൻ സ്വാതന്ത്ര്യം വിട്ടുകൊടുക്കില്ലെന്നും യുക്രൈനിയൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...