Russia Ukraine War: കീവ് പിടിച്ചെടുക്കാൻ നീക്കം, ആക്രമണം ശക്തമാക്കി റഷ്യ; കാർകീവിൽ ശക്തമായ ബോംബാക്രമണം
കാർകീവിൽ സ്ഥിതി ഗുരുതരമാണ്. ശക്തമായ ബോംബാക്രമണമാണ് കാർകീവിൽ നടത്തുന്നത്.
കീവ്: യുക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ നീക്കം ശക്തമാക്കി റഷ്യ. ശക്തമായ ആക്രമണമാണ് മൂന്നാം ദിവസം റഷ്യ നടത്തുന്നത്. കാർകീവിൽ സ്ഥിതി ഗുരുതരമാണ്. ശക്തമായ ബോംബാക്രമണമാണ് കാർകീവിൽ നടത്തുന്നത്. മധ്യ യുക്രൈനിലെ യുമനിലും റഷ്യ വ്യോമാക്രമണം നടത്തി.
യുക്രൈനിലെ താപവൈദ്യുത നിലയത്തിന് സമീപം തുടരെ സ്ഫോടനം നടത്തി. മൂന്ന് മിനിറ്റിനിടെ അഞ്ച് സ്ഫോടനങ്ങളാണ് താപവൈദ്യുത നിലയത്തിന് സമീപം ഉണ്ടായത്. തീര നഗരങ്ങളായ ഒഡേസയിലും മെലിറ്റോപോളിലും ആക്രമണം കടുപ്പിച്ചു. മെലിറ്റോപോളിൽ ആശുപത്രിക്ക് നേരെയും ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്.
ഒഡേസ തുറമുഖത്ത് ആക്രമണത്തിൽ രണ്ട് ചരക്ക് കപ്പലുകൾ തകർന്നു. കീവിൽ ശക്തമായ ഷെല്ലാക്രമണമാണ് റഷ്യ നടത്തുന്നത്. യുക്രൈൻ സമ്പൂർണ കീഴടങ്ങൽ പ്രഖ്യാപിച്ചാൽ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂവെന്നാണ് റഷ്യയുടെ നിലപാട്. റഷ്യുടെ ആക്രമണത്തിൽ മെട്രോ സ്റ്റേഷൻ തകർന്നു. അതേസമയം, കരിങ്കടലിൽ റഷ്യൻ ഡ്രോൺ വെടിവെച്ചിട്ടതായി യുക്രൈൻ സൈന്യം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...