യുക്രൈനിൽ എട്ടാം ദിവസവും ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. രാജ്യത്തെ മൂന്ന് സ്കൂളുകൾക്കും കത്തീഡ്രലിനും നേരെ റഷ്യൻ സൈന്യം ആക്രമണം നടത്തിയെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഖാർകീവിലാണ് ആക്രമണമുണ്ടായത്. ആക്രമണ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കീവ് ഉൾപ്പെടെയുള്ള ന​ഗരങ്ങളിൽ റഷ്യ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശവാസികൾ ബങ്കറുകളിലേക്ക് മാറണമെന്ന് നിർദേശമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ യുക്രൈനിലെ തുറമുഖ നഗരമായ കെർസൺ റഷ്യ പിടിച്ചെടുത്തതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. തീരദേശ നഗരമായ കെർസണിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഒരു റഷ്യൻ ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ യുക്രേനിയൻ സൈന്യം ഇത് നിഷേധിച്ചു.


റഷ്യയുടെ അധിനിവേശത്തിന് ഒരാഴ്ച മുമ്പ് 1 മില്യൺ ആളുകൾ യുക്രൈനിൽ നിന്ന് പലായനം ചെയ്തുവെന്ന് യുഎൻഎച്ച്സിആർ അറിയിച്ചു. റഷ്യ-യുക്രൈൻ രണ്ടാംഘട്ട ചർച്ച ഇന്ന് ബെലാറസിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


യുക്രൈനിലെ കീവ് ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ റഷ്യയുടെ വ്യോമാക്രമണ മുന്നറിയിപ്പുണ്ട്. കീവിലെ തുടര്‍ ആക്രമണങ്ങളുടെ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ബങ്കറുകളിലേക്ക് പോകാനാണ് നിര്‍ദേശം. യുക്രൈനിലെ ആക്രമണങ്ങളില്‍ 752 സാധാരണക്കാര്‍ക്ക് പരുക്കേറ്റെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധത്തില്‍ ഇതുവരെ 9000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കിയുടെ അവകാശവാദം. കീവിന്റെ ചെറുത്തുനില്‍പ്പ് റഷ്യ


യുക്രൈന്റെ അയൽരാജ്യങ്ങളായ റൊമാനിയ, ഹംഗറി എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക വിമാനങ്ങൾ വഴി ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നത് തുടരുന്ന. ഇന്ത്യൻ വ്യോമസേനയും (IAF) ഓപ്പറേഷൻ ഗംഗയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു. യുക്രൈനിൽ നിന്ന് 800 ഇന്ത്യക്കാരുമായി നാല് ഐഎഎഫ് വിമാനങ്ങൾ ഇന്ന് ഡൽഹിയിലെത്തും. പ്രധാനമന്ത്രി മോദി ബുധനാഴ്ച പുടിനുമായി സംസാരിച്ചിരുന്നു. യുക്രൈനിലെ വിവിധ സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യക്കാർക്ക് സുരക്ഷിതമായി കടന്നുപോകാൻ സൗകര്യമൊരുക്കാൻ ആവശ്യപ്പെട്ടു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.