കീവ്: ക്രിമിയൻ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലം സ്ഫോടനത്തിൽ ഭാ​ഗികമായി തകർന്നു. ശനിയാഴ്ച നടന്ന സ്ഫോടനത്തിലാണ് പാലം തകർന്നത്. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ക്രിമിയയിലെ റഷ്യൻ പിന്തുണയുള്ള പ്രാദേശിക പാർലമെന്റിന്റെ സ്പീക്കർ സ്ഫോടനത്തിന് പിന്നിൽ യുക്രൈനാണെന്ന് ആരോപിച്ചു. എന്നാൽ റഷ്യ ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രതികരണം നടത്തിയിട്ടില്ല.




COMMERCIAL BREAK
SCROLL TO CONTINUE READING

പാലത്തിലൂടെ സഞ്ചരിച്ചിരുന്ന ട്രക്കിലാണ് സ്ഫോടനം നടന്നത്. തുടർന്ന് ഇന്ധനവുമായി പോയ ഏഴ് വാ​ഗണുകളിലേക്ക് തീ പടരുകയായിരുന്നു. സ്ഫോടനത്തിൽ പാലത്തിന്റെ രണ്ട് ഭാ​ഗങ്ങൾ ഭാ​ഗികമായി തകർന്ന് വീണു. റെയിൽ ​ഗതാ​ഗതം പുനസ്ഥാപിച്ചതായി റഷ്യ വ്യക്തമാക്കി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കെർച്ച് പാലത്തിനും ക്രിമിയയ്ക്കും റഷ്യയ്ക്കും ഇടയിലുള്ള ഊർജ ഇൻഫ്രാസ്ട്രക്ചറിനും സുരക്ഷ ശക്തമാക്കി. ഇത് സംബന്ധിച്ച ഉത്തരവിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒപ്പുവച്ചു. റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസായ എഫ്എസ്ബിയെയാണ് ഇതിന്റെ ചുമതല ഏൽപ്പിച്ചത്. 


ALSO READ: New York: കുടിയേറ്റക്കാർ കൂടുന്നു; ഷെൽട്ടറുകൾ നിറഞ്ഞു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ


സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ വ്യോമസേനാ മേധാവി ജനറൽ സെർജി സുറോവികിന് യുക്രൈനിലെ റഷ്യൻ സേനയുടെ ചുമതല കൈമാറി. സിറിയയിൽ റഷ്യൻ സേനയെ നയിച്ചിരുന്ന സുറോവിക് അലപ്പോയുടെ ഭൂരിഭാഗവും നശിപ്പിച്ച ബോംബാക്രമണത്തിന് മേൽനോട്ടം വഹിച്ചതായി ആരോപണങ്ങൾ നേരിട്ട വ്യക്തിയാണ്.




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.