Russia-Ukraine War: യുക്രൈന് സഹായം, സൈനിക ചെലവിന് പണം നൽകി യുഎസ്
600 മില്യൺ യുഎസ് ഡോളറാണ് നൽകിയത്. അടിയന്തര സൈനികാവശ്യത്തിനാണ് യുഎസ് സഹായം നൽകിയത്.
യുക്രൈനെതിരെ റഷ്യയുടെ ആക്രമണം മൂന്നാം ദിവസവും തുടരുകയാണ്. അതിനിടെ യുക്രൈന് സഹായവുമായി യുഎസ് രംഗത്ത്. യുക്രൈന് സൈനികചെലവിന് യുഎസ് പണം നൽകി. 600 മില്യൺ യുഎസ് ഡോളറാണ് നൽകിയത്. അടിയന്തര സൈനികാവശ്യത്തിനാണ് യുഎസ് സഹായം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവിൽ ജോ ബൈഡൻ ഒപ്പ് വച്ചു.
അതേസമയം ആയുധം താഴെവച്ച് കീഴടങ്ങില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. കീഴടങ്ങാൻ നിർദേശം നൽകി എന്നുള്ളത് വ്യാജപ്രചാരണമാണെന്നും സെലൻസ്കി പറഞ്ഞു. ഔദ്യോഗിക വസതിക്ക് മുന്നിൽ നിന്നുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുക്രൈനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നാറ്റോ കമാൻഡോകളെ വിന്യസിപ്പിച്ചു. നാറ്റോയുടെ അംഗ രാജ്യങ്ങളുടെ അതിർത്തികളിലാണ് കമാൻഡോകളെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായിയാണ് നാറ്റോ ദ്രുതപ്രതികരണ സേനയെ വിന്യസിപ്പിച്ചിരിക്കുന്നത്. യുദ്ധത്തിന്റെ സാഹചര്യത്തിൽ കര, വ്യോമ, സമുദ്ര മേഖലകളിൽ സേനകൾ വിന്യസിപ്പിക്കുകയാണെന്ന് നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...