Russia Ukraine War: യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയക്കില്ല; പുടിനുമായി ഇനി ചർച്ചയില്ല, കൂടുതൽ ഉപരോധങ്ങളെന്ന് ബൈഡൻ
നാറ്റോ അംഗരാജ്യങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
വാഷിങ്ടൺ: യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് യുഎസ്. സോവിയറ്റ് യൂണിയൻ പുന:സ്ഥാപിക്കാനാണ് പുടിന്റെ നീക്കമെന്ന് യുഎസ് വ്യക്തമാക്കുന്നു. പുടിന്റെ മോഹങ്ങൾ യുക്രൈനിൽ ഒതുങ്ങില്ല. പുടിനുമായി ഇനി ചർച്ചയില്ല. റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും യുഎസ് വ്യക്തമാക്കി. നാറ്റോ അംഗരാജ്യങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
യുക്രൈനിൽ റഷ്യ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ റഷ്യക്കെതിരെ കടുത്ത നടപടിയുമായി ന്യൂസിലൻഡും രംഗത്തെത്തിയിരിക്കുകയാണ്. റഷ്യൻ സ്ഥാനപതിയെ ന്യൂസിലൻഡിൽ നിന്ന് പുറത്താക്കുന്നത് പരിഗണിക്കുകയാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡൻ പറഞ്ഞു. അമേരിക്ക, റഷ്യയ്ക്ക് മേൽ കനത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഒരു ട്രില്ല്യൺ ആസ്തി വരുന്ന റഷ്യൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.
ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നാറ്റോ സഖ്യത്തിന്റെ പക്കലും ആണവായുധമുണ്ടെന്ന് മനസ്സിലാക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ യെവ്സ് ലെ ഡ്രിയാൻ പ്രതികരിച്ചിരുന്നു. നിങ്ങളുടെ ചരിത്രത്തിൽ ഒരിക്കലും നേരിടാത്ത അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന പുടിന്റെ ഭീഷണി, യുക്രൈൻ സംഘർഷത്തിൽ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണോ എന്ന ചോദ്യത്തിന്, അത് അങ്ങനെയാണ് മനസ്സിലാക്കുന്നതെന്നായിരുന്നു ലെ ഡ്രിയാന്റെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...