ഇസ്താംബുള്‍: റഷ്യയിലെ സുന്ദരിയായ ബൈക്കര്‍ എന്നറിയപ്പെട്ടിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ തത്യാന ഓസോലിന തുര്‍ക്കിയില്‍ ബൈക്കപകടത്തില്‍ മരിച്ചതായി റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  നേപ്പാളിൽ വിമാനം തകർന്നുവീണു; 18 പേരുടെ മൃതദേഹം കണ്ടെത്തി


തത്യാനയുടെ ബൈക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം നടന്നത്. ഉടൻതന്നെ അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.  മറ്റൊരു ബൈക്കര്‍ സംഘം തത്യാനയുടെ ബൈക്കിലിടിക്കുകയായിരുന്നുവെന്നും ഉടന്‍ തന്നെ അവർ ബ്രേക്കിട്ടെങ്കിലും ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 


Also Read: 


തത്യാനയുടെ സഹയാത്രികനായ തുര്‍ക്കി ബൈക്കര്‍ ഒനുര്‍ ഒബട്ടിനും സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ബൈക്കര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതായിട്ടാണ് റിപ്പോർട്ട്. മോട്ടോ താന്യ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്ന താതാന്യയെ ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷത്തിലേറെ പേരും യൂട്യൂബില്‍ 20 ലക്ഷത്തിലേറെ പേരുമാണ് പിന്തുടരുന്നത്. ഇവർക്ക് 13 വയസുള്ള മകനുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.