മോസ്കോ: റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്‌തിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഉപപ്രധാനമന്ത്രി ആന്ദ്രേ ബെലോസോവ് താല്‍കാലികമായി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിനെ ഇക്കാര്യം വീഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ദേഹം അറിയിച്ചു. തനിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതയും സ്വയം ഇസോലേഷനില്‍ പ്രവേശിക്കുന്നതായും അദ്ദേഹം അറിയിച്ചു. 


ഇതേതുടര്‍ന്ന്, ഉപപ്രധാനമന്ത്രി ആന്ദ്രേ ബെലോസോവിനെ ആക്ടിംഗ് പ്രധാനമന്ത്രിയായി നിയമിച്ചു കൊണ്ട് പ്രസിഡന്‍റ് ഉത്തരവിറക്കി.


സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിക്കാനൊരുങ്ങി ഒമാന്‍; പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും!!


 


കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത കോര്‍ഡിനേറ്റിംഗ് കൗണ്‍സില്‍ യോഗത്തിലടക്കം അദ്ദേഹം പങ്കെടുത്തിരുന്നു. 


റഷ്യയുടെ ബോര്‍ഡറുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ കൃത്യമായ ഒരു തീയതി പറയാനാകില്ലെന്ന് ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.


അതേസമയം, റഷ്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1073 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചത്.