ലണ്ടൻ: മണ്ണിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി സദ്ഗുരു ജഗ്ഗി വാസുദേവിന്‍റെ  നടത്തുന്ന 100 ദിവസത്തെ യാത്ര ലണ്ടനിലെ ട്രാഫൽഗർ സ്‌ക്വയറിൽ ഫ്ലാഗ് ഓഫ് ചെയ്തു. മണ്ണിന്‍റെ അപചയത്തെ തടയാനും മണ്ണിനെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള അടിയന്തരമായ പരിശ്രമത്തിൽ, സദ്ഗുരു 'പ്രബുദ്ധഭൂമി' എന്ന സംരംഭത്തിനു തുടക്കം കുറിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

യു.കെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിലൂടെ 30,000 കിലോമീറ്റർ ഒറ്റയ്ക്ക് ഒരു മോട്ടോർസൈക്കിളിൽ യാത്ര ആരംഭിച്ച സദ്ഗുരു, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ 27 രാജ്യങ്ങൾ സന്ദർശിക്കും. അവിടെ അദ്ദേഹം ലോക നേതാക്കളും മാധ്യമങ്ങളും ലോകമെമ്പാടുമുള്ള പ്രമുഖ വിദഗ്ധരുമായും സംവദിക്കുകയും, മണ്ണ് സംരക്ഷിക്കുന്നതിനാവശ്യമായ പ്രവർത്തനത്തിന്റെ അടിയന്തര ആവശ്യകതയെ ഊന്നി പറയുകയും ചെയ്യും.


Read Also: Viral Video: ഭൂമി ശ്വസിക്കുന്നത് കണ്ടിട്ടുണ്ടോ? ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ


മരുഭൂവൽക്കരണത്തെ തടയാൻ രൂപീകരിച്ച യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ടു കോമ്പാറ്റ് ഡീസെർടിഫിക്കേഷൻന്റെ അഭിപ്രായപ്രകാരം, 2050 ആകുമ്പോഴേക്കും ഭൂമിയിലെ മണ്ണിന്റെ 90% നശിച്ചേക്കാം, ഇത് ഭക്ഷ്യ-ജല ദൗർലഭ്യം, വരൾച്ച, ക്ഷാമം, പ്രതികൂല കാലാവസ്ഥാ വ്യതിയാനങ്ങൾ, കൂട്ടമായ കുടിയേറ്റം, അഭൂതപൂർവമായ വിലക്കയറ്റം എന്നിവയുൾപ്പെടെ ലോകമെമ്പാടും വിനാശകരമായ പ്രതിസന്ധികളിലേക്ക് നയിച്ചേക്കാം. 


ഈ 'മണ്ണിന്റെ വംശനാശം' ഇപ്പോൾ മനുഷ്യരാശിക്ക് ഏറ്റവും വലിയ ഭീഷണിയാണ്, കാരണം നമ്മുടെ ഗ്രഹത്തിലെ മണ്ണിന് സംഭവിക്കുന്ന ദ്രുതഗതിയിലുള്ള അപചയം കാരണം കൃഷിയിലൂടെയുള്ള ഉത്പാദനം നടത്തുന്നതിനുള്ള മണ്ണിന്റെ കഴിവ് നഷ്ടപ്പെടുന്നു. മണ്ണിനെ രക്ഷിക്കൂ' എന്ന പ്രസ്ഥാനം  രാഷ്ട്രങ്ങളിലുടനീളം പൗര പിന്തുണ സജീവമാക്കാനും പ്രകടിപ്പിക്കാനും ശ്രമിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.