Salmonella Outbreak in US: ഉള്ളി `വില്ലന്‍`, കോവിഡിന് പിന്നാലെ സാല്‍മൊണല്ല പടരുന്നു, ഭീതിയില്‍ അമേരിക്ക
കോവിഡിനു പിന്നാലെ അമേരിക്കയെ ഭീതിയിലാഴ്ത്തി സാല്‍മൊണല്ല ( salmonella) പടരുന്നു. അമേരിക്കയിലെ 37 സംസ്ഥാനങ്ങളിലായി നൂറു കണക്കിന് പേരാണ് രോഗ ബാധിതരായത്.
Washington DC: കോവിഡിനു പിന്നാലെ അമേരിക്കയെ ഭീതിയിലാഴ്ത്തി സാല്‍മൊണല്ല ( salmonella) പടരുന്നു. അമേരിക്കയിലെ 37 സംസ്ഥാനങ്ങളിലായി നൂറു കണക്കിന് പേരാണ് രോഗ ബാധിതരായത്.
ഉള്ളിയില്‍ നിന്നാണ് സാല്‍മൊണല്ല (salmonella) രോഗാണു പടരുന്നത്. മെക്സിക്കോയിലെ ചിഹുവാഹുവായില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണ് സാല്‍മൊണല്ല രോഗാണുവിന്റെ ഉറവിടം കണ്ടെത്തിയതെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, സിഡിസി (Centers for Disease Control and Prevention - CDC) പറഞ്ഞു.
രോഗ വ്യാപന സാഹചര്യം തീവ്രമായതിനാല്‍ ലേബലില്ലാത്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് യുഎസ് അധികൃതര്‍ നിര്‍ദേശിച്ചു.
Also Read: Dream Job: വെറുതെ കിടന്ന് പണം സമ്പാദിക്കാം എന്ന് പറയുന്നത് ചുമ്മാതല്ല...!!
അമേരിക്കയില്‍ ഇതുവരെ 652 പേര്‍ക്കാണ് സാല്‍മൊണല്ല രോഗം സ്ഥിരീകരിച്ചത്. 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാല്‍മൊണല്ല മൂലം ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, യഥാര്‍ഥ രോഗികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്ന് സിഡിസി വ്യക്തമാക്കി. ഏറ്റവും കൂടുതൽ കേസുകൾ ടെക്സസിലും (Texas) ഒക്ലഹോമയിലുമാണ് (Oklahoma).
Also Read: 'TRUTH Social': പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ഡൊണാൾഡ് ട്രംപ്
രോഗം ബാധിച്ച 75% പേരും നേരിട്ടോ മറ്റു രൂപത്തിലോ ഉള്ളി ഉപയോഗിച്ചിട്ടുണ്ടെന്നു കണ്ടെത്തി. ചിഹുവാഹുവായില്‍ നിന്നുള്ള ഉള്ളി ഒരുകാരണവശാലും വാങ്ങരുതെന്നും ശരിയായ സ്റ്റിക്കറോ പാക്കി൦ഗോ ഇല്ലാതെയുള്ളവ നേരത്തേ വാങ്ങിയിട്ടുണ്ടെങ്കില്‍ അവ കളയണം എന്നും സിഡിസി വ്യക്തമാക്കി. ഓഗസ്റ്റ് അവസാനമാണ് ചിഹുവാഹുവായില്‍ ഇന്ന് ഉള്ളി അവസാനമായി ഇറക്കുമതി ചെയ്തതെന്ന് സിഡിസി അറിയിച്ചു.
സാല്‍മണൊല്ല അണുബാധയുള്ളവരില്‍ വയറിളക്കം, പനി, വയറ്റില്‍ അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. അണുക്കള്‍ ശരീരത്തിലെത്തി ആറു മണിക്കൂര്‍ മുതല്‍ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാവുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...