റിയാദ്: യുഎഇ (UAE) ഉൾപ്പെടെ യാത്രാവിലക്കുള്ള 11 രാജ്യങ്ങളുടെ യാത്രാവിലക്ക് നീക്കി സൗദി അറേബ്യ. ആകെ 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് സൗദി അറേബ്യ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യ (India) ഉൾപ്പെടെ ഒൻപത്  രാജ്യങ്ങൾക്ക് പ്രവേശന വിലക്ക് തുടരും.


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎഇ, ജർമനി, യുഎസ്, അയർലന്റ്, ഇറ്റലി, പോർച്ചു​ഗൽ, ബ്രിട്ടൺ, സ്വീഡൻ, സ്വിറ്റ്സർലന്റ്, ഫ്രാൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ യാത്രാവിലക്കാണ് നീക്കിയത്. ഇന്ത്യ, പാകിസ്ഥാൻ, അർജന്റീന, ഇൻഡോനേഷ്യ, തുർക്കി, സൗത്ത് ആഫ്രിക്ക, ലെബനൻ, ഈജിപ്ത്, ബ്രസിൽ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യാത്രാവിലക്ക് (Travel Ban) തുടരും.


ALSO READ: Air travel alert:ആഭ്യന്തര യാത്രകൾക്ക് ഇനി ചിലവേറും ടിക്കറ്റ് റേറ്റുകൾ ജൂൺ ഒന്നുമുതൽ വർധിപ്പിക്കും


യാത്രാവിലക്ക് നീക്കിയ രാജ്യങ്ങളിൽ കൊവിഡ് (Covid) വ്യാപനം കുറഞ്ഞെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സൗദി ആഭ്യന്തരമന്ത്രാലയം ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അനുമതി നൽകിയത്. നാളെ പുലർച്ചെ ഒരു മണി മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്. ഈ രാജ്യങ്ങളിലൂടെ സൗദിയിൽ പ്രവേശിക്കുന്നവർക്ക് ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.