ജിദ്ദയിലെ ഇന്ധന വിതരണശാല ആക്രമിച്ച ഹൂതികൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി സൗദി അറേബ്യ. യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലുമാണ് സൗദി വ്യോമാക്രമണം ശക്തമാക്കിയത്. മാർച്ച് 25 വെള്ളിയാഴ്ച സൗദിയിലെ അരാംകോ കമ്പനിയുടെ രണ്ട് എണ്ണ സംഭരണികൾക്ക് നേരെ ഹൂതികൾ വ്യോമാക്രമണം നടത്തിയിരുന്നു. ഹൂതി ആക്രമണത്തിൽ വലിയ തീപിടുത്തമുണ്ടായെങ്കിലും അളാപായം റിപ്പോർട്ട് ചെയ്തിരുന്നില്ല. ആക്രമണത്തെ തുടർന്നുണ്ടായ തീ നിയന്ത്രണ വിധേയമായെങ്കിലും പൂർണ്ണമായി അണയ്ക്കാൻ സൗദിക്ക് കഴിഞ്ഞിരുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോർമുല വൺ സൗദി ഗ്രാൻപ്രി കാറോട്ട മത്സരം നടക്കുന്ന വേദിക്ക് സമീപമാണ് ഹൂതികൾ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മത്സരം മാറ്റിവയ്ക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സൗദി വ്യോമാക്രമണം നടത്തിയ ഹുദെയ്ദായ് തുറമുഖ നഗരമാണ്. ഇന്ധന വിതരണ കേന്ദ്രം കൂടിയായ ഹുദെയ്ദായ്ക്ക് നേരെ നടത്തിയ ആക്രമണം ഹൂതികൾക്കുള്ള ശക്തമായ തിരിച്ചടിയാണ്. സൗദിയിലേക്ക് നടന്ന ഹൂതി ആക്രമണത്തിൽ ആദ്യം തിരിച്ചടിയുണ്ടാകില്ലെന്ന പ്രതികരണമാണ് അവർ നടത്തിയത്. 

Read Also: Russia-Ukraine War: യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ


എന്നാൽ ആഗോള എണ്ണവിതരണ രംഗത്തെ ലക്ഷ്യമിട്ട് നടത്തുന്ന ഹൂതികളുടെ ആക്രമണത്തിന് നേരെ കണ്ണടയ്ക്കാൻ കഴിയില്ലെന്ന നിലപാടിലേക്ക് സൗദി മാറി. ആഗോള ഊർജ മേഖലയെ കാക്കാനും എണ്ണവിതരണം തടസ്സം കൂടാതെ നടത്താനുമാണ് തങ്ങളുടെ ഇടപെടലെന്ന് സൗദി വ്യക്തമാക്കുന്നു. ഹൂതികളുടെ കേന്ദ്രം തകർക്കുന്നതുവരെ ആക്രമണം തുടരുമെന്ന് സൗദി വ്യക്തമാക്കി.


റഷ്യ-യുക്രൈൻ സംഘർഷത്തെ തുടർന്ന് ഉയർന്നു നിൽക്കുന്ന ക്രൂഡ് ഓയിൽ വില നിലവിലെ സൗദി-യെമൻ സംഘർഷത്തെ തുടർന്ന് കൂടുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉത്പാദന കമ്പനിയാണ് സൗദി അരാംകോം. അവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ എണ്ണ വില വർധിപ്പിക്കുമെന്ന സൂചനയാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.