യുക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി മരണപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ചന്ദൻ ജിൻഡാലാണ് മരിച്ചത്. യുക്രൈനിലെ വിന്നിറ്റ്സിയ നാഷണൽ പൈറോഗോവ് മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായിരുന്നു ചന്ദൻ ജിൻഡാൽ. റിപ്പോർട്ടുകൾ അനുസരിച്ച് ഇസ്കെമിക് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ജിൻഡാലിനെ വിന്നിറ്റ്സിയയിലെ ഒരു എമെർജൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചന്ദൻ ജിൻഡാലിന്റെ പിതാവ് മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. അതേസമയം കേന്ദ്ര സർക്കാർ കാർക്കീവിൽ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട  കർണാടക സ്വദേശിയായ വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിലവിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ ഗംഗ പുരോഗമിക്കുകയാണ്.


ALSO READ : Russia Ukraine War : യുദ്ധത്തെയും കൊടും തണുപ്പിനെയും അതിജീവിച്ച് ആര്യയും സൈറയും ഇനി ഇന്ത്യയിലേക്ക്


അതേസമയം കാർകീവിൽ നിന്ന് അടിയന്തരമായി മാറണമെന്ന്  ഇന്ത്യൻ എംബസ്സി നിർദ്ദേശം നൽകി.. കാർകീവിലെ സ്ഥിതി അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. പെസോച്ചിൻ, ബാബയെ, ബെസ്‌ലിഡോവക എന്നീ പ്രദേശങ്ങളിലേക്ക് പോകണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് മുമ്പ് തന്നെ പ്രദേശം വിടണമെന്നാണ് നിർദ്ദേശം.    


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.