Polar Bears: മഞ്ഞു പാളികളില്ല, ധ്രുവക്കരടികൾ പട്ടിണിയിൽ
Polar Bears Issues in the World: സ്വാഭാവിക ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന ലോകത്തെ 25,000 ധ്രുവക്കരടികളുടെ ജീവൻ കാലാവസ്ഥാ വ്യതിയാനം മൂലം അപകടത്തിലാണ്
കാനഡയിലെ ഹഡ്സൺ ഉൾക്കടൽ മേഖലയിൽ കാലാവസ്ഥാ വ്യതിയാനം മൂലം ധ്രുവക്കരടികൾ പട്ടിണിയുടെ ഭീഷണിയിൽ. ആർട്ടിക് മേഖലയിൽ താപനില ഉയരുന്നതിനാൽ കടലിലെ മഞ്ഞ് പാളികൾ വ്യാപകമായി അപ്രത്യക്ഷമാകുന്നു. സീലുകൾ അടക്കമുള്ള ഇരകളെ വേട്ടയാടാൻ ധ്രുവക്കരടികളെ സഹായിക്കുന്നത് മഞ്ഞു പാളികളാണ്. ഇവ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നത് ധ്രുവക്കരടികളുടെ ഇരപിടുത്തത്തെ പ്രതികൂലമായി ബാധിച്ചു.
സീലുകളുടെ എണ്ണവും മേഖലയിൽ കുറയുന്നെന്നാണ് കണ്ടെത്തൽ. വംശനാശ ഭീഷണി നേരിടുന്ന ജീവികളിലൊന്നാണ് ധ്രുവക്കരടി. സ്വാഭാവിക ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന ലോകത്തെ 25,000 ധ്രുവക്കരടികളുടെ ജീവൻ കാലാവസ്ഥാ വ്യതിയാനം മൂലം അപകടത്തിലാണ്. ധ്രുവക്കരടികളെ നിലനിറുത്താൻ മഞ്ഞുപാളികൾ അപ്രത്യക്ഷമാകുന്നത് തടയുകയല്ലാതെ മറ്റ് പ്രതിവിധികളില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ലോകത്തിലുള്ള കരടിവർഗ്ഗത്തിലെ ഏറ്റവും വലിയ ജീവിയും കരയിലെ ഏറ്റവും വലിയ മാംസഭുക്കുമാണ് ധ്രുവക്കരടികൾ. വെള്ളക്കരടി എന്നും കൂടി ഇവ അറിയപ്പെടുന്നു. റഷ്യ,കാനഡ,ഡെന്മാർക്ക്,നോർവെ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. ധ്രുവക്കരടിയുടെ ത്വക്കിന് കറുത്ത നിറമാണ്. എന്നാൽ ഇത് വെളുത്ത രോമകൂപങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ പെട്ടെന്ന് അറിയില്ലെന്നതാണ് സത്യം.
സാധാരണ കരടികളെ അപേക്ഷിച്ച് ധ്രുവക്കരടികൾക്ക് നീളം കൂടിയ കാലുകളും നീണ്ട വണ്ണം കുറഞ്ഞ കഴുത്തുമാണുള്ളത്. 25-30 വർഷം വരെയാൺണ് ഇവയുടെ സാധാരണ ആയുർദൈഘ്യം.സീലുകളും മത്സ്യവുമാണ് ഇവയുടെ പ്രധാന ആഹാരം.
പൂർണ്ണവളർച്ചയെത്തിയ ഒരു ധ്രുവക്കരടി 150 മുതൽ 300 കിലോഗ്രാം വരെ തൂക്കം ഉണ്ടാകുമെന്നാണ് കണക്ക്. ലോകതതിലുള്ള ധ്രുവക്കരടികളിൽ 60 മുതൽ 80 ശതമാനം വരെയുള്ള കാനഡയിലാണ്. ലോകത്തിലെ ആരെ കണക്ക് നോക്കിയാൽ ഏകദേശം 31000 ധ്രുവക്കരടികളാണ് ഇന്നുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.