മനുഷ്യ രക്തത്തിൽ വലിയ തോതിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠനം. ഗവേഷണത്തിന്റെ ഭാഗമായി പരിശോധിച്ചവരില്‍ 77 ശതമാനം ആള്‍ക്കാരുടെ രക്തത്തിലും മൈക്രോപ്ലാസ്റ്റിക് കണികകൾ കണ്ടെത്തി. ഡച്ച് ഗവേഷകരാണ് പഠനം നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മനുഷ്യ രക്തത്തിൽ കാണപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ ഏറ്റവും കൂടുതലുളള രൂപമാണ് പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പിഇടി). ഇത് സാധാരണയായി വെളളം, ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്നതാണ്. ബ്രിട്ടീഷ് ദിനപത്രമായ ദി ഇൻഡിപെൻഡന്റിന്റെ റിപ്പോർട്ട് പ്രകാരം വായുവിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പ്ലാസ്റ്റിക് മനുഷ്യശരീരത്തിൽ പ്രവേശിക്കാമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. 


പോളിപ്രൊപ്പിലിൻ, പോളിസ്റ്റൈറൈൻ, പോളിമീഥൈൽ മെതാക്രിലേറ്റ്, പോളിയെത്തിലീൻ, പോളിയെത്തിലീൻ ടെറഫ്താലേറ്റ് എന്നീ അഞ്ച് തരം പ്ലാസ്റ്റിക്കുകളുടെ പരിശോധനയ്ക്കായി 22 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ 17 പേരുടെ രക്തത്തിലും പ്ലാസ്റ്റിക് കണികകൾ കണ്ടെത്തിയതായി പഠനം പറയുന്നു. മനുഷ്യന്റെ രക്തസാമ്പിളുകളിൽ കാണപ്പെടുന്ന രണ്ടാമത്തെ പ്ലാസ്റ്റിക്കാണ് പോളിസ്റ്റൈറൈൻ. ഇവ പലതരം വീട്ടുപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നതാണ്. 


രക്ത സാമ്പിളുകളിൽ ഗവേഷകർ കണ്ടെത്തിയ മൂന്നാമത്തെ പ്ലാസ്റ്റിക്കാണ് പോളിഎത്തിലീൻ. സാധാരണയായി പ്ലാസ്റ്റിക് ക്യാരിബാഗുകൾ നിർമ്മിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. 50 ശതമാനം പേരുടെയും രക്തത്തിൽ ടെറഫ്താലേറ്റ് കണ്ടെത്തിയതായി പഠനം പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.