Shocking video: `അച്ഛൻ സൂപ്പർ ഹീറോ`; കുഞ്ഞിനെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ച് പിതാവ്
Shocking video: കുഞ്ഞ് ഒരു ബൈക്കിൽ ഇരിക്കുകയായിരുന്നു അതിവേഗതയിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു.
വൈറൽ വീഡിയോ: കുട്ടികളെ അപകടത്തിൽ നിന്ന് രക്ഷിക്കുന്ന അച്ഛന്മാരെ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു പിതാവ് തന്റെ കുഞ്ഞിനെ ഭയാനകമായ ഒരു അപകടത്തിൽ നിന്ന് രക്ഷിക്കുന്നത് അടുത്തിടെ ക്യാമറയിൽ പതിഞ്ഞു. ജൂലൈ 30 ന് ബ്രസീലിലെ സാവോ ഫെലിക്‌സ് ഡോ സിങ്കുവിലാണ് സംഭവം. അതിവേഗത്തിൽ വന്ന കാറിന് മുന്നിൽ നിന്നാണ് പിതാവ് കുഞ്ഞിനെ രക്ഷിച്ചത്. കുഞ്ഞ് ഒരു ബൈക്കിൽ ഇരിക്കുകയായിരുന്നു അതിവേഗതയിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു.
ടിആർടി വേൾഡ് എന്ന പേജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ഒരു വയസ്സുള്ള ആൺകുട്ടി ഒരു നടപ്പാതയിൽ മോട്ടോർ സൈക്കിളിൽ ഇരിക്കുന്നത് കാണാം. അവന്റെ അച്ഛൻ അവന്റെ അടുത്ത് നിൽക്കുണ്ട്. അവർക്കുനേരെ അതിവേഗത്തിൽ ഒരു കാർ വരുന്നത് കണ്ട് അയാൾ പെട്ടെന്ന് മകനെ ബൈക്കിൽ നിന്ന് കയ്യിലെടുത്തു. അടുത്ത നിമിഷത്തിൽ, കാർ ബൈക്കിൽ ഇടിച്ചു. ബൈക്കിനെയും വലിച്ചുകൊണ്ട് കാർ പിന്നേയും മുന്നോട്ട് പോയി.
കുഞ്ഞ് സുരക്ഷിതനായിരുന്നു. പിതാവ് കുഞ്ഞിനെ ഭാര്യയെ ഏൽപ്പിക്കുകയും ദേഷ്യത്തോടെ തന്റെ തൊപ്പി നിലത്തേക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടിയെ ഭാര്യയെ ഏൽപ്പിച്ച ശേഷം അയാൾ കാർ നീങ്ങിയ ദിശയിലേക്ക് നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 2,50,000ൽ അധികം പേരാണ് വീഡിയോ കണ്ടത്. അച്ഛൻമാർ എന്നും സൂപ്പർ ഹീറോകളാണെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്. ഇയാളാണ് ശരിക്കും സൂപ്പർ ഹീറോയെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...