Shocking Video: പുഴയിലെ മത്സ്യത്തിന് കൈ കൊണ്ട് ഭക്ഷണം നൽകി; യുവതിയുടെ കൈ ഉൾപ്പെടെ വിഴുങ്ങി ഭീമൻ മത്സ്യം- വീഡിയോ
![Shocking Video: പുഴയിലെ മത്സ്യത്തിന് കൈ കൊണ്ട് ഭക്ഷണം നൽകി; യുവതിയുടെ കൈ ഉൾപ്പെടെ വിഴുങ്ങി ഭീമൻ മത്സ്യം- വീഡിയോ Shocking Video: പുഴയിലെ മത്സ്യത്തിന് കൈ കൊണ്ട് ഭക്ഷണം നൽകി; യുവതിയുടെ കൈ ഉൾപ്പെടെ വിഴുങ്ങി ഭീമൻ മത്സ്യം- വീഡിയോ](https://malayalam.cdn.zeenews.com/malayalam/sites/default/files/styles/zm_500x286/public/2023/08/05/209276-viral-video.jpg?itok=zZ9Zv1Tn)
Viral Video: സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വീഡിയോകൾ പലപ്പോഴും വൈറലാകാറുണ്ട്. പേടിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള വീഡിയോകൾ പ്രചരിക്കാറുണ്ട്. ഇവയിൽ പലതും രസകരവും നർമ്മം കലർന്നതും ആയിരിക്കും. എന്നാൽ, ചില ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതും വിവേകശൂന്യമായവയും ആയിരിക്കും. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വീഡിയോകൾ പലപ്പോഴും വൈറലാകാറുണ്ട്. പേടിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
കരയില്‍ നിന്ന് നദിയിലേക്ക് നിർമിച്ചിരിക്കുന്ന ഒരു ബോട്ട് ജെട്ടിയില്‍ നിന്ന് ഒരു യുവതി തന്‍റെ കൈയിലുള്ള ഹോട്ട്ഡോഗ് വെള്ളത്തിലേക്ക് കാണിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത്. ഹോട്ട് ഡോഗ് യുവതി വെള്ളത്തിലേക്ക് അടുപ്പിക്കുന്നു. സെക്കന്‍റുകള്‍ക്കുള്ളില്‍ ഒരു കൂറ്റന്‍ മത്സ്യം വെള്ളത്തില്‍ നിന്നും ഉയര്‍ന്ന് വന്ന് യുവതിയുടെ കൈയുടെ പകുതിഭാഗം വായ്ക്കുള്ളിലാക്കുന്നു.
Enezator എന്ന ട്വിറ്റര്‍ ഉപയോക്താവിന്‍റെ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ഭീമൻ മത്സ്യമാണ് വെള്ളത്തിൽ നിന്ന് ഉയർന്ന് വന്നത്. യുവതിയുടെ കൈയുടെ മുട്ടുവരെയുള്ള ഭാഗം ഈ ഭീമൻ മത്സ്യം വായ്ക്കുള്ളിലാക്കുന്നുണ്ട്. സ്ലോമോഷനിലുള്ള ഈ ദൃശ്യങ്ങള്‍ തീരുമ്പോൾ ഇരയും കൊണ്ട് മത്സ്യം വെള്ളത്തിനടിയിലേക്ക് തിരികെ പോകുന്നത് കാണാം.
പിന്നാലെ പരിക്കേല്‍ക്കാതെ കൈ തിരിച്ച് കിട്ടിയ സന്തോഷത്തില്‍ യുവതി ചിരിക്കുന്നത് കാണാം. 29 ലക്ഷം പേരാണ് ഈ വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തു. ഭൂരിഭാഗം പേരും യുവതിയുടെ പ്രവൃത്തി അപകടകരവും വിവേകശൂന്യവുമാണെന്നാണ് അഭിപ്രായപ്പെട്ടത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഈ സംഭവമെന്ന് യുഎസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...