മുസഫറാബാദ്: പാക് അധീന കശ്മീരിൽ പാചകവാതക ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പാക് അധീന കശ്മീരിൽ മലഞ്ചെരിവിലെ ഇടുങ്ങിയ പാതയിലൂടെ പോകുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. പാക് അധീന കശ്മീരിലെ മുസാഫറാബാദിലാണ് സംഭവമെന്നാണ് റിപ്പോർട്ട്. അപകടത്തിൽപ്പെടുമ്പോൾ ട്രക്കിൽ പാചകവാതകം ഉണ്ടായിരുന്നുവെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിന്റെ തുടക്കത്തിൽ, ട്രക്ക് ഡ്രൈവർ ഇടുങ്ങിയ റോഡിലൂടെ ട്രക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നത് കാണാം. അൽപ്പസമയത്തിനുള്ളിൽ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് താഴ്വരയിലേക്ക് ചെരിയുന്നുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തിൽ നിന്നും ‍ഡ്രൈവർ ചാടി രക്ഷപ്പെട്ടുവെന്ന് വീഡിയോ ദൃശ്യങ്ങൾക്ക് താഴെ ഒരു ഉപയോക്താവ് അറിയിച്ചു. സംഭവ സ്ഥലത്ത് സ്‌ഫോടനം നടന്നിട്ടില്ലെന്നാണ് പോസ്റ്റിൽ പറയുന്നത്.


Shocking video: ആനക്കൂട്ടത്തിന് മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമം; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


വൈറൽ വീഡിയോ: സമൂഹമാധ്യമങ്ങളിൽ ദിനംപ്രതി നിരവധി വീഡിയോകൾ വൈറലാകാറുണ്ട്. ഇതിൽ പലതും നമ്മെ രസിപ്പിക്കുന്നതായിരിക്കും. ചില വീഡിയോകൾ സങ്കപ്പെടുത്തുന്നതും ചിലത് ദേഷ്യം പിടിപ്പിക്കുന്നതുമാകും. വന്യമൃ​ഗങ്ങളുടെ നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഇവയിൽ ഭൂരിഭാ​ഗം വീഡിയോകളും വളരെ വേ​ഗത്തിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ, ഈ വീഡിയോ അത്ര രസകരമല്ല. വന്യജീവികളെ പ്രകോപിപ്പിക്കുന്ന വിധത്തിൽ പെരുമാറുന്ന ഒരു കൂട്ടം യുവാക്കളാണ് ഈ വീഡിയോയിലുള്ളത്.



കാട്ടിൽ നിന്ന് കയറി വരുന്ന ആനക്കൂട്ടത്തിന് മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്ന യുവാക്കളെ വീഡിയോയിൽ കാണാം. ആനക്കൂട്ടം റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിന് ഇടയ്ക്കാണ് യുവാക്കൾ ആനക്കൂട്ടത്തിന് മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നത്. റോഡിന് നടുവിൽ ഇവരുടെ വാഹനം നിർത്തിയിട്ടിരിക്കുന്നത് കാണാം. ആനക്കൂട്ടത്തെ കാണുമ്പോൾ യുവാക്കൾ അവയ്ക്ക് അടുത്തേക്ക് പോകുന്നു. രണ്ട് പേർ ആനക്കൂട്ടത്തിന് അടുത്തേക്ക് പോയി സെൽഫി എടുക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ആനക്കൂട്ടത്തിലെ മുന്നിൽ നിൽക്കുന്ന ഒരു ആന പ്രകോപിതനാകുന്നുണ്ട്. തുടർന്ന് ആന മുന്നോട്ട് ഓടിവരുന്നു. ഈ സമയം യുവാക്കൾ പേടിച്ച് വാഹനത്തിനടുത്തേക്ക് ഓടുന്നത് കാണാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.