Shreyas Reddy Benigeri: അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വംശജനായ വിദ്യാര്‍ത്ഥി മരിച്ചനിലയിൽ
Shreyas Reddy Benigeri: അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണത്തില്‍ ദു:ഖം രേഖപ്പെടുത്തുകയും പഴുതടച്ച അന്വേഷണം ഉറപ്പുവരുത്തുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ശ്രേയസ് റെഡ്ഡി ബെനിഗെരി എന്ന 19 വയസുകാരനെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നും അന്വേഷണം തുടരുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ സൈനികന് സിംഗപ്പൂരിൽ തടവുശിക്ഷ
മാതാപിതാക്കള്‍ ഹൈദരാബാദിലാണ് താമസമെങ്കിലും അമേരിക്കന്‍ പാസ്പോര്‍ട്ടാണ് ശ്രേയസിന്റേത്. അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണത്തില്‍ ദു:ഖം രേഖപ്പെടുത്തുകയും പഴുതടച്ച അന്വേഷണം ഉറപ്പുവരുത്തുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മരിച്ച ശ്രേയസ് ഒഹിയോയിലെ ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ത്ഥിയാണ്. ഈ വർഷം യുഎസില്‍ ഇത്തരത്തിലുള്ള മൂന്നാമത്തെ കേസാണിത്. ഹരിയാനയിലെ പഞ്ച്കുലാ സ്വദേശിയായ വിവേക് സൈനി ജനുവരി 16 ന് ജോര്‍ജിയയിലെ ലിത്തോണിയയിൽ കൊല്ലപ്പെട്ടിരുന്നു. എംബിഎ പഠിക്കാനായി ജോര്‍ജിയയിലെത്തിയ വിവേക് പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്ന കടയ്ക്കുള്ളില്‍ വെച്ചായിരുന്നു കൊല്ലപ്പെട്ടത്. തെരുവില്‍ ജീവിച്ചിരുന്ന ജൂലിയന്‍ ഫള്‍ക്നര്‍ എന്നയാൾ വിവേകിനെ ചുറ്റികകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്.
Also Read: ചിങ്ങ രാശിയിൽ ചതുർഗ്രഹ യോഗം; ഇവർക്കിനി ഉയർച്ച മാത്രം
അതുപോലെ ജനുവരി 29 തിങ്കളാഴ്ച പര്‍ഡ്യൂ സര്‍വകലാശാലയിലെ നീല്‍ ആചാര്യ എന്ന വിദ്യാര്‍ത്ഥിയേയും ഇത്തരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഞായറാഴ്ച മുതല്‍ നീലിനെ കാണാനില്ലെന്ന് അമ്മ സമൂഹമാധ്യമങ്ങളില്‍ വിവരം പങ്കുവെച്ചതിന് ശേഷം തിങ്കളാഴ്ചയോടെ കോളേജ് പരിസരത്തുനിന്നും നീലിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.