ശ്വാസത്തിലൂടെ കോവിഡ് ടെസ്റ്റ് നടത്തുന്ന കിറ്റുമായി സിംഗപൂർ, ഫലം ലഭിക്കുന്നത് ഒരു മിനിറ്റിനുള്ളിൽ
ബ്രെത്തോണിക്സ് എന്ന് പേരിലുള്ള ഈ കിറ്റിൽ പരിശോധന നടത്തുമ്പോൾ 60 സക്കൻഡിനുള്ളിൽ കോവിഡ് ഫലം ലഭിക്കുമെന്നാണ് ഇതിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്.
Singapore : മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനു വേണ്ടി പൊലീസ് ഊതിപ്പിക്കുന്ന ഒരു പ്രക്രിയ (Breathalyser) എല്ലാവർക്കും സുപരിചിതമാണ്. അത്തരത്തിൽ ഒരു കോവിഡ് പരിശോധന കിറ്റിന് സിംഗപൂരിൽ ഭരണകൂടം താത്ക്കാലിക അനുമതി നൽകിയെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ബ്രെത്തോണിക്സ് എന്ന് പേരിലുള്ള ഈ കിറ്റിൽ പരിശോധന നടത്തുമ്പോൾ 60 സക്കൻഡിനുള്ളിൽ കോവിഡ് ഫലം ലഭിക്കുമെന്നാണ് ഇതിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്. പരീക്ഷണ ഘട്ടമായിട്ടാണ് സിംഗപൂർ ആരോഗ്യ മന്ത്രാലയം ഒരു നഗരത്തിൽ പരിശോധന നടത്താൻ അനുമതി നൽകുന്നത്.
ALSO READ : Black Fungus: ഇത് വരെ രാജ്യത്ത് രോഗം ബാധിച്ചത് 5,424 പേർക്ക്
നിലവിൽ ഉപയോഗിക്കുന്ന റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്കൊപ്പം ഈ ബ്രെത്തലൈസർ കിറ്റും ഉപയോഗിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഏകദേശം 3.76-15.03 യുഎസ് ഡോളറിനാണ് ഈ ടെസ്റ്റ് കിറ്റ് വിൽപനയ്ക്കായി നിർമാതാക്കൾ പദ്ധതി ഇടുന്നത്.
ALSO READ : ഇന്ത്യൻ നിർമിത നേസൽ വാക്സിൻ ഒരു വഴിത്തിരിവാകും : ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ
പ്രഥമിക പരിശോധനയിൽ 90 ശതമാനവും ടെസ്റ്റിൽ കൃത്യതയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. കിറ്റുമായി ഘടിപ്പിച്ചിരക്കുന്ന മൗത്ത് പീസിലേക്ക് ഊതുമ്പോൾ ശ്വാസത്തിലുള്ള രാസ പദാർഥങ്ങളിലൂടെ കോവിഡ് പോസിറ്റീവ് ആണോ അല്ലയോ എന്ന് ഈ കിറ്റിലൂടെ അറിയാൻ സാധിക്കുന്നതാണ്. സിംഗപൂർ കൂടാതെ ഇന്തോനേഷ്യ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിലും ശ്വാസത്തിലൂടെ കോവിഡ് പരിശോധന നടത്തുന്നത് ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA