പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 6 മരണം, 150 പേര്‍ക്ക് പരിക്ക്
പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു,150 പേര്‍ക്ക് പരിക്കേറ്റു . വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. പെഷവാറില്‍നിന്ന് കറാച്ചിയിലേക്കു പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനായ അവാം എക്സ്പ്രസ് മുള്‍ട്ടാനിനു സമീപംവച്ച് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മുള്‍ട്ടാന് സമീപമുള്ള ബുച്ച് റയില്‍വേ സ്റ്റേഷന് അടുത്താണ് അപകടം നടന്നത്.
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു,150 പേര്‍ക്ക് പരിക്കേറ്റു . വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. പെഷവാറില്‍നിന്ന് കറാച്ചിയിലേക്കു പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനായ അവാം എക്സ്പ്രസ് മുള്‍ട്ടാനിനു സമീപംവച്ച് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മുള്‍ട്ടാന് സമീപമുള്ള ബുച്ച് റയില്‍വേ സ്റ്റേഷന് അടുത്താണ് അപകടം നടന്നത്.
ബുക്ക റെയില്‍വേ സ്റ്റേഷനിലെ ഷേര്‍ ഷായിലാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ അവാം എക്സ്പ്രസിന്‍റെ നാലു ബോഗികള്‍ പാളംതെറ്റി. എഞ്ചിനും പവര്‍ വാനും തകര്‍ന്നിട്ടുണ്ട്. കറാച്ചി- പെഷാവര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരില്‍ പത്തോളം പേരുടെ നില അതീവ ഗുരുതരമാണ്. പെരുന്നാള്‍ അവധി ആയതിനാല്‍ രക്ഷാ പ്രവര്‍ത്തനം വൈകി. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് പാക് റെയില്‍വേ അധികൃതര്‍ അറിയിച്ചു.