Snake killed crocodile: മുതലയെ വരിഞ്ഞുമുറുക്കി കൊന്ന് പെരുമ്പാമ്പ്- വീഡിയോ വൈറൽ
Shocking video: വൈൽഡ് ലൈഫ് അനിമൽ എന്ന ഉപയോക്താവ് ഇൻസ്റ്റഗ്രാമിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനകം ആയിരക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്.
വൈറൽ വീഡിയോ: സോഷ്യൽ മീഡിയയിൽ ദിനംപ്രതി നിരവധി വീഡിയോകൾ വൈറലാകാറുണ്ട്. നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് കാണാം. ചില ദൃശ്യങ്ങൾ നമ്മെ ചിരിപ്പിക്കുന്നതും ചിലത് ചിന്തിപ്പിക്കുന്നതും ആയിരിക്കും. ചില ദൃശ്യങ്ങൾ അത്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതും ചിലവ സങ്കടം ഉണ്ടാക്കുന്നവയും ആയിരിക്കും.
മൃഗങ്ങളുടെ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ നിരവധി കാഴ്ചക്കാരുണ്ട്. മൃഗങ്ങളുടെ വീഡിയോ കാണാൻ ഭൂരിഭാഗം പേർക്കും ഇഷ്ടമാണ്. ഇത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സമീപകാലത്ത് വന്യമൃഗങ്ങളുടെ വീഡിയോകൾ നിരവധിയായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഈ വീഡിയോ നമ്മളെ ഞെട്ടിക്കുന്നതാണ്. ഭീതിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ വീഡിയോയിൽ ഒരു മുതലയെ വരിഞ്ഞുമുറുക്കി ഒരു പെരുമ്പാമ്പ് വെള്ളത്തിന് മുകളിൽ കിടക്കുന്നത് കാണാം. പാമ്പ് വെള്ളത്തിൽ വച്ച് മുതലയെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. മുതല വേദനകൊണ്ട് വാ പിളർക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. വൈൽഡ് ലൈഫ് അനിമൽ എന്ന ഉപയോക്താവ് ഇൻസ്റ്റഗ്രാമിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനകം ആയിരക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...