സൊമാലിയൻ കടൽക്കൊള്ളക്കാർ ബന്ദികളാക്കിയ 8 ഇന്ത്യക്കാരെ മോചിപ്പിച്ചു
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ തടവിലായിരുന്ന ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ സൊമാലിയന്‍ പട്ടാളക്കാര്‍ രക്ഷപ്പെടുത്തി. എട്ട് ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്തിയതെന്ന് സൊമാലിയന്‍ അധികൃതര്‍ ബുധനാഴ്ച വെളിപ്പെടുത്തി.
മൊഗാദിഷു: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ തടവിലായിരുന്ന ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ സൊമാലിയന്‍ പട്ടാളക്കാര്‍ രക്ഷപ്പെടുത്തി. എട്ട് ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്തിയതെന്ന് സൊമാലിയന്‍ അധികൃതര്‍ ബുധനാഴ്ച വെളിപ്പെടുത്തി.
നേരത്തെ, സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത 'അൽ കൗസർ' എന്ന ഇന്ത്യൻ ചരക്കുകപ്പൽ സോമാലിയൻ സുരക്ഷ സേന മോചിപ്പിച്ചിരുന്നു. ഒപ്പം രണ്ട് ജീവനക്കാരെയും സേന രക്ഷപ്പെടുത്തിയിരുന്നു.
ഏപ്രിൽ ഒന്നിനാണ് യെമനിൽനിന്നു ദുബൈയിലേക്കു പോകുകയായിരുന്ന അൽ കൗസർ എന്ന ഇന്ത്യൻ ചരക്കു കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. മുംബൈ സ്വദേശികളാണ് കപ്പലിലുണ്ടായിരുന്നത്. ആയുധധാരികളായ ഒരു സംഘം കടൽക്കൊള്ളക്കാർ കപ്പൽ ആക്രമിച്ചെന്ന വാർത്ത ക്യാപ്റ്റനാണ് ദുബൈയിലെ ഓഫിസിൽ അറിയിച്ചത്.