റിയാദ് ഇത്തവണ ഹജ്ജ് കര്‍മ്മത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി,ഹജ്ജ് കര്‍മ്മം സൗദി അറേബ്യയില്‍ ഉള്ളവര്‍ക്ക് മാത്രമായി നിജപെടുത്തിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാകില്ല,ഇത് സംബന്ധിച്ച പ്രഖ്യാപനം സൗദി ഹജ്ജ് മന്ത്രാലയമാണ് നടത്തിയത്.


അതേസമയം സൗദി അറേബ്യയിലുള്ള സൗദി പൗരന്‍മാര്‍ക്ക് പുറമേ വിദേശികള്‍ക്കും ഹജ്ജ് കര്‍മ്മത്തിന് അനുമതിയുണ്ടാകും.


ഇവരെ ആഭ്യന്തര തീര്‍ഥാടകരായി പരിഗണിക്കുകയും ചെയ്യും,അതേസമയം ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം വെട്ടികുറയ്ക്കുകയും ചെയ്യും.


എണ്ണം സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് വിവരം.


Also Read:ചൈനയ്ക്കെതിരെ വിട്ട് വീഴ്ച്ചയില്ലാതെ ഇന്ത്യ;മൌണ്ടെയ്ന്‍ ട്രെയിനിംഗ് നേടിയ സൈനികര്‍ അതിര്‍ത്തിയില്‍!


ഇത്തവണ കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ച് കൊണ്ടാകും തീര്‍ഥാടനം അനുവദിക്കുക.



കഴിഞ്ഞ വര്‍ഷം 25 ലക്ഷം വിശ്വാസികളാണ് ഹജ്ജ് കര്‍മം അനുഷ്ഠിച്ചത്. ഇതില്‍ 18 ലക്ഷം പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു.