South Korea Halloween Stampede : ഹാലോവീൻ ആഘോഷത്തിനിടെ ദുരന്തം ഉണ്ടായത് എങ്ങനെ?
Halloween party stampede in Seoul : ഇടുങ്ങിയ വഴിയിലെ തിക്കും തിരക്കും കാരണം ആംബുലന്‍സുകള്‍ക്ക് പോലും അപകടസ്ഥലത്തേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു.
ദക്ഷിണകൊറിയയുടെ തലസ്ഥാനനഗരമായ സോളിൽ ഹാലോവിൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് വൻദുരന്തമാണ് ഉണ്ടായത്. 151 പേരാണ് ദുരന്തത്തെ തുടർന്ന് മരിച്ചത്. ഈ ദുരന്തം വിളിച്ച് വരുത്തിയതോ? കോവിഡിന് ശേഷം ആദ്യമായി പൊതുസ്ഥലത്ത് മാസ്‌കോ മറ്റ് നിയന്ത്രണങ്ങളോ ഇല്ലാതെ നടന്ന ആഘോഷം. ഈ ഹാലോവീന്‍ ആഘോഷമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്.
നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷമുള്ള ആദ്യ പരിപാടി, അത് അതിഗംഭീരമാക്കുക എന്നതായിരുന്നു സോളിന്റെ ലക്ഷ്യം. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു.അതുപോലെ ഈ അപകടം വിളിച്ചുവരുത്തിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. വെറും നാല് മീറ്റര്‍ മാത്രം വീതിയുള്ള വഴിയില്‍ തിങ്ങി ഞെരുങ്ങി നിറഞ്ഞത് ഒരുലക്ഷത്തിലധിക പേരാണ്. ഈ ഇടുങ്ങിയ വഴിയിലെ തിക്കും തിരക്കും കാരണം ആംബുലന്‍സുകള്‍ക്ക് പോലും അപകടസ്ഥലത്തേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു.
ALSO READ: Korean Halloween Stampede : ഹാലോവീൻ ദുരന്തത്തിൽ മരണം 151 ആയി; നൂറിലധികം പേർക്ക് പരിക്കേറ്റു
മറ്റൊരു കാര്യം ഒരു ഭാഗത്ത് തിരക്കില്‍ അപകടമുണ്ടായപ്പോഴും ഇതറിയാതെ മറു ഭാഗത്ത് നൃത്തവും ആഘോഷങ്ങളും തുടരുകയായിരുന്നു. ഇതും ആംബുലന്‍സുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കി. പ്രാദേശിക സമയം രാത്രി 10.30ന് ആണ് അപകടമുണ്ടായത്. ആള്‍ക്കൂട്ടത്തിന് അടിയില്‍പ്പെട്ടാണ് നിരവധിപേര്‍ ചവിട്ടേറ്റും ശ്വാസംമുട്ടിയും മരിച്ചത്.ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലുംപെട്ട് പൊലിഞ്ഞത് 150ലധികം ജീവനുകൾ. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. 4 മീറ്റർ വീതിയുള്ള ഇടവഴിയിൽ ഇത്രയുംപേർ തിങ്ങിനിറഞ്ഞത് ശ്വാസംമുട്ടലിനും ഹൃദയാഘാതത്തിനും കാരണമായെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നു.
പ്രധാന ആഘോഷവേദിയായ ഇത്തായ്വോണിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് ആളുകള്‍ തള്ളിക്കയറിയതാണ് അപകടകാരണം. സമീപത്തെ ഹോട്ടലില്‍ നിന്നും ഇത്താണ്‍ സബ്‌വേ സ്‌റ്റേഷനില്‍ നിന്നുമായിട്ടാണ് ഇടുങ്ങിയ വഴിയിലേക്ക് ജനങ്ങള്‍ തിങ്ങി കൂടിയത്. സമീപത്തുള്ള ഹോട്ടലിൽ പ്രശസ്തനായ ആരോ ഉണ്ടെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് ആളുകള്‍ തിക്കും തിരക്കുമുണ്ടാക്കിയെന്നാണ് കരുതുന്നത്. ചെരിഞ്ഞ വഴിയുടെ മുകളിലുണ്ടായിരുന്നവര്‍ താഴേക്ക് വീഴാന്‍ തുടങ്ങിയതോടെ കൂട്ടിയിടിയും പരിഭ്രാന്തിയുമുണ്ടായി.
നിശാ ജീവിതത്തിന് പേരുകേട്ട നഗരമാണ് ഇത്താന്‍. 1950 മുതല്‍ 1953 വരെ നടന്ന കൊറിയന്‍ യുദ്ധത്തിന് ശേഷം ഈ മേഖലയില്‍ തമ്പടിച്ച അമേരിക്കന്‍ സൈനികര്‍ക്കായി ബാറും, നിശാക്ലബുകളും ഒരുക്കിയതോടെയാണ് നഗരം ഇത്തരത്തില്‍ പ്രശസ്തമാവുന്നത്. 2014-ല്‍ ബോട്ട് മുങ്ങി 300 പേര്‍ മരിച്ചതിന് ശേഷം ദക്ഷിണ കൊറിയയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ദുരന്തമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...