സിയോൾ :   പ്രശസ്ത കൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക് അന്തരിച്ചു. 59 വയസ്സായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ലാത്വിയ  ആശുപത്രിയിൽ വൈകീട്ടോടെയായിരുന്നു അന്ത്യം.  


COVID-19 സ്ഥിരീകരിച്ചശേഷം  അദ്ദേഹം,  കഴിഞ്ഞ ഏതാനും നാളുകളായി   ചികിത്സയിൽ കഴിയുകയായിരുന്നു  കിം കി ഡുക്  (Kim Ki-duk). ഇതിനിടെ രാവിലെയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. ലാത്വിയൻ മാധ്യമങ്ങളാണ് മരണ വിവരം റിപ്പോർട്ട് ചെയ്തത്.


കാന്‍, ബെര്‍ലിന്‍, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ക്ക് ശേഷം നവംബര്‍  അവസാനമാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയത്.


നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയതെന്നും ലാത്വിയന്‍ നഗരമായ ജര്‍മ്മലയില്‍ ഒരു വീട് വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും റെസിഡന്‍റ്  പെര്‍മിറ്റിന് അപേക്ഷിക്കാനായിരുന്നു പദ്ധതിയെന്നും  റിപ്പോര്‍ട്ടുകളുണ്ട്.


കിം കി ഡുക്കിന്‍റെ പല സിനിമകളും കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍  (International Film Festival) നിരവധി തവണ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരളത്തിലും അദ്ദേഹത്തിന് നിരവധി ആരാധകരാനുള്ളത്.  കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങള്‍. വ്യക്തിപരമായ മാനസിക സംഘര്‍ഷങ്ങളുടെയും പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും ചിത്രീകരണമാണ് കിം കി ഡുകിന്‍റെ ചലച്ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത.


1960 ഡിസംബര്‍ 20ന് ദക്ഷിണ കൊറിയയിലെ (South Korea) ക്യോങ്‌സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1995ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ ഒരു മത്സരത്തില്‍ കിം കി ഡുകിന്‍റെ തിരക്കഥ ഒന്നാം സമ്മാനം നേടിയതാണ് അദ്ദേഹത്തിന്‍റെ സിനിമാ കരിയറില്‍ വഴിത്തിരിവായത്.


Also read: വിവാഹിതന്‍ എന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു: കിം കി ഡുക്ക്


നിരവധി അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2004ല്‍ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി.  സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിന് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ത്രീഅയേണ്‍ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും. 


Also read: കൊച്ചിയിലെ തന്‍റെ പുതിയ ഫ്ലാറ്റ് പരിചയപ്പെടുത്തി അനുശ്രീ, വൈറലായി വീഡിയോ


സ്പ്രിംഗ് സമ്മർ ഫാൾസ് വിന്‍റർ , മോബിയസ്, പിയാത്ത, ബാഡ് ഗയ്, ദി ബോ തുടങ്ങിയവ പ്രശസ്ത സിനിമകളാണ്.