വാഷിങ്ടൺ (Washington): ഇന്ത്യയുമായുള്ള ആത്മബന്ധം വ്യക്തമാക്കി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ (Barack Obama).  കുട്ടിക്കാലത്ത് രമായണത്തിലേയും മഹാഭാരതത്തിലേയും ഇതിഹാസ കഥകൾ കേട്ട് വളർന്നതുകൊണ്ട് തന്റെ മനസിൽ ഇന്ത്യക്ക് ഒരു പ്രത്യേക സ്ഥാനമാണ് ഉള്ളതെന്നാണ് ഒബാമ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കാര്യം തന്റെ ഏറ്റവും പുതിയ പുസ്തകമായ 'എ പ്രൊമിസ്ഡ്  ലാൻഡി'ലാണ് (A Promised Land) ഒബാമ വ്യക്തമാക്കിയിരിക്കുന്നത്.    ബാല്യകാലത്ത് ഏതാനും വർഷങ്ങൾ ഇന്തോനേഷ്യയിൽ (Indonesia) കഴിഞ്ഞതിന്റെ ഓർമ്മകൾ പങ്കുവെച്ചപ്പോഴാണ് ഇന്ത്യയുമായുള്ള തന്റെ ആത്മബന്ധം ഒബാമ വ്യക്തമാക്കിയത്.  അവിടെവച്ച് കുട്ടിക്കാലത്ത് താൻ രാമായണ-മഹാഭാരത കഥകൾ കേട്ടാണ് വളർന്നതെന്നും.  കിഴക്കൻ മേഖലയിലെ മതങ്ങളെക്കുറിച്ച് അറിയാൻ എപ്പോഴും താൻ താൽപര്യപ്പെട്ടിരുന്നുവെന്നും.  തനിക്ക് ഇന്ത്യാക്കാരായ സുഹൃത്തുക്കൾ ഉണ്ടായിരുന്നത് കൊണ്ട് താൻ ബോളിവുഡ് ചിത്രങ്ങൾ കാണാറുണ്ടായിരുന്നുവെന്നും ഒബാമ (Barack Obama) 'എ പ്രൊമിസ്ഡ്  ലാൻഡി'ൽ കുറിച്ചിട്ടുണ്ട്.  


Also read: കൊറോണ വാക്സിനെക്കുറിച്ചുള്ള വിവരം ഓഹരി വിപണിയെ ആവേശത്തിലാക്കി


2008 ലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലം മുതൽ ആദ്യം പ്രസിഡന്റായിരുന്ന കാലത്ത് പാക്കിസ്ഥാൻ (Pakistan) യുഎസിൽ നടത്തിയ കടന്നാക്രമണത്തേയും ഒസാമ ബിൻ ലാദനെ വധിച്ച സംഭവത്തെക്കുറിച്ചും ഒബാമ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്.  2010 ൽ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന സമയത്താണ് ഒബാമ ആദ്യമായി ഇന്ത്യ സന്ദർശിക്കുന്നത്.  ഇന്ത്യയുടെ വലിപ്പമോ ലോക ജനസംഖ്യയുടെ ആറിലൊന്ന് ഉൾക്കൊള്ളുന്നതിന്റെയോ രണ്ടായിരത്തിലധികം ഗോത്രങ്ങളും എഴുന്നൂറോളം ഭാഷകൾ ഇന്ത്യയിലെ ജനങ്ങൾ സംസാരിക്കുന്നതോ ആയിരിക്കാം തന്റെ മനസിൽ ഇന്ത്യ ഇടം നേടിയതിന് പിന്നിലെന്ന് ഒബാമ (Barack Obama) തന്റെ പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.    


രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ ആദ്യഭാഗം ഇന്ന് മുതൽ ലൈബ്രറികളിൽ ലഭ്യമായിട്ടുണ്ട്.  


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)