ശക്തമായ ജനരോഷം ഭയന്ന് ശ്രീലങ്കയിൽ കർഫ്യൂ പ്രഖ്യാപിച്ച് ഭരണകൂടം. 36 മണിക്കൂറാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസിഡന്റ് ഗോട്ടബയ രജപക്സേയുടെ വീടിന് മുന്നിൽ പ്രതിഷേധക്കാർ വാഹനം കത്തിച്ചതിനെ തുടർന്നുണ്ടായ സംഘർഷങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് പുതിയ നടപടി. സാമ്പത്തിക പ്രതിസന്ധിയും അവശ്യസാധനങ്ങളുടെ ദൗർലഭ്യവും രൂക്ഷമായ ശ്രീലങ്കയിൽ നേരത്തെ തന്നെ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കർഫ്യൂ ഏർപ്പെടുത്താനുള്ള തീരുമാനം കൂടി വന്നതോടെ ജനങ്ങളുടെ പ്രതിഷേധത്തെ വലിയ തോതിൽ കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം.


COMMERCIAL BREAK
SCROLL TO CONTINUE READING

സംശയമുള്ള ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം സൈന്യത്തിനും പോലീസിനും നൽകിയാണ് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തെ ക്രമസമാധാനം ഉറപ്പിക്കുന്നതിനും അവശ്യസാധനങ്ങളുടെ വിതരണം തടസം കൂടാതെ നടത്തുന്നതിനുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പ്രസിഡന്റ് ഗോട്ടബയ രജപക്സേ പറയുന്നത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ലങ്കയിൽ ജനങ്ങൾ തെരുവിൽ ഇറങ്ങി ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. 


കഴിഞ്ഞ ദിവസം പ്രസിഡന്റ് ഗോട്ടബയ രജപക്സെയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ പ്രകടനത്തിൽ വലിയ തോതിൽ അക്രമം നടന്നിരുന്നു. കണ്ണീർ വാതകം ഉൾപ്പെടെ പ്രയോഗിച്ചാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ പോലീസ് പിരിച്ചുവിട്ടത്. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നിന് വേണ്ടിയാണ് ഇപ്പോൾ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു. ഐഎംഎഫിൽ നിന്ന് ഉൾപ്പെടെ പണം കടമെടുക്കുന്നതിനുള്ള നടപടി ലങ്കൻ ഭരണകൂടം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ഭീകരമായ കടക്കെണിയിൽ അകപ്പെട്ട ശ്രീലങ്കയ്ക്ക് വിദേശസഹായം ഇല്ലാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന സാഹചര്യമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.