കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മന്ത്രിമാർ രാജിവച്ചതിന് പിന്നാലെ താൽക്കാലിക മന്ത്രിസഭ അധികാരമേറ്റു. പുതിയ നാല് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തതായി പ്രസിഡന്റ് ​ഗോട്ടബയ രജപക്സേ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ പട്ടികയിൽ രജപക്സേ കുടുംബത്തിൽ നിന്ന് ആരുമില്ല. നിർണായക സ്ഥാനങ്ങളിൽ നിന്ന് രജപക്സേ കുടുംബത്തിലുള്ളവരെ ഒഴിവാക്കിയാണ് ഇടക്കാല മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. മുൻ മന്ത്രിസഭയിൽ നിന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്സേ ഒഴികെ 26 മന്ത്രിമാർ രാജിവച്ചിരുന്നു.


എന്നാൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മഹിന്ദ രജപക്സേയും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഗോട്ടബയ രജപക്സേയും രാജിവച്ചില്ല. ശ്രീലങ്കയിലെ പ്രതിസന്ധികൾക്കും അരക്ഷിതാവസ്ഥയ്ക്കും കാരണം ഗോട്ടബയ രജപക്സേയും മഹിന്ദ രജപക്സേയും ആണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. 


പാർലമെന്റിൽ പ്രാതിനിധ്യം ഉള്ള എല്ലാ കക്ഷികൾക്കും മന്ത്രിസഭയിൽ ചേരാൻ അവസരം ലഭിക്കുമെന്നാണ് ​ഗോട്ടബയ രജപക്സേ വ്യക്തമാക്കിയിരുന്നത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ലങ്കയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനാണ് പുതിയ നടപടിയെന്നാണ് സർക്കാരിന്റെ വിശദീകരണം.


ശ്രീലങ്കയിൽ ജനങ്ങൾ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. നിലവിലെ പ്രതിഷേധങ്ങളെ നേരിടാൻ ലങ്കൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിനിടെ, ലങ്കയിൽ പ്രഖ്യാപിച്ചിരുന്ന 36 മണിക്കൂർ കർഫ്യൂ തിങ്കളാഴ്ച രാവിലെ പിൻവലിച്ചു. സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് പിൻവലിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.