Sri Lanka: ശ്രീലങ്കൻ പ്രസിഡന്റിന്റെ കൊട്ടാരത്തിലെ പുരാവസ്തുക്കൾ എവിടെ? സമരക്കാർ കൊണ്ടുപോയോ? തിരഞ്ഞ് പോലീസ്
പുരാവസ്തുവകുപ്പിന്റെ കൈവശം കൊട്ടാരത്തിലെ അമൂല്യവസ്തുക്കളെക്കുറിച്ചുള്ള കൃത്യമായ കണക്കുകളില്ലെന്നത് പോലീസിന് തലവേദനയുണ്ടാക്കുന്നുണ്ട്. ആയിരത്തിലേറെ വസ്തുക്കൾ നഷ്ടപ്പെട്ടുവെന്നത് പ്രാഥമിക നിഗമനം മാത്രമാണ്.
കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റിന്റെ കൊട്ടാരവും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും കയ്യേറിയ പ്രതിഷേധക്കാരെ സൈന്യം നീക്കിയിരിക്കുകയാണ്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഇവിടെ ഉണ്ടായിരുന്ന കരകൗശല വസ്തുക്കൾ ഇപ്പോൾ കാണാനില്ല. ആയിരത്തിലേറെ കരകൗശല വസ്തുക്കളും കലാസൃഷ്ടികളുമാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്നും നഷ്ടമായിരിക്കുന്നത്. കൊളംബോയിലുള്ള പ്രസിഡന്റിന്റെ കൊട്ടാരം കോളനിവാഴ്ചക്കാലത്ത് നിർമിച്ചതാണ്. ചരിത്രപ്രാധാന്യമുള്ള കെട്ടിടമാണിത്.
അതേസമയം പുരാവസ്തുവകുപ്പിന്റെ കൈവശം കൊട്ടാരത്തിലെ അമൂല്യവസ്തുക്കളെക്കുറിച്ചുള്ള കൃത്യമായ കണക്കുകളില്ലെന്നത് പോലീസിന് തലവേദനയുണ്ടാക്കുന്നുണ്ട്. ആയിരത്തിലേറെ വസ്തുക്കൾ നഷ്ടപ്പെട്ടുവെന്നത് പ്രാഥമിക നിഗമനം മാത്രമാണ്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ജൂലായ് ഒമ്പതിനാണ് പ്രക്ഷോഭകർ പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയത്. കൊട്ടാരത്തിലെ കിടപ്പുമുറികളും സന്ദർശകമുറിയും അടുക്കളയുമൊക്കെ പ്രതിഷേധക്കാർ കൈവശപ്പെടുത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ഗോട്ടബയ രജപക്സെ രാജിവെക്കുകയായിരുന്നു. തുടർന്ന് പുതിയ പ്രസിഡന്റായി റെനിൽ വിക്രസിംഗെയും പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർധനെയും തിരഞ്ഞെടുക്കപ്പെടുകയും സ്ഥാനമേൽക്കുകയും ചെയ്തു.
Also Read: Ranil Wickremesinghe: രജപക്സെയുടെ പിൻഗാമി, റെനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്
അതേസമയം പുതിയ ഭരണാധികാരികൾ സ്ഥാനമേറ്റെങ്കിലും രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലും ജനപ്രക്ഷോഭത്തിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. പ്രതിഷേധക്കാരെ അടിച്ചമർത്താൻ സർക്കാരും സൈന്യവും ശ്രമിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Sri Lanka Prime Minister: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി, ദിനേഷ് ഗുണവർധനെ അധികാരമേറ്റു
കൊളംബോ: പുതിയ പ്രസിഡന്റ് അധികാരമേറ്റതിന് പിന്നാലെ ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയും സ്ഥാനമേറ്റു. ദിനേഷ് ഗുണവർധനയാണ് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി. സാമ്പത്തിക തകർച്ചയും ജനപ്രക്ഷോഭവും രൂക്ഷമായതോടെയാണ് ശ്രീലങ്കയിൽ അധികാര കൈമാറ്റം സംഭവിച്ചത്. പുതിയ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് കൊണ്ടാണ് ദിനേഷ് ഗുണവർധന അധികാരമേറ്റെത്. മുൻ ആഭ്യന്തര തദ്ദേശ മന്ത്രിയായിരുന്നു ഗോട്ടബയ അനുകൂലിയായ ദിനേഷ് ഗുണവർധന. വിദേശകാര്യ വകുപ്പ് മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.
അതേസമയം പുതിയ ഭരണാധികാരികൾ സ്ഥാനമേറ്റെങ്കിലും രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലും ജനപ്രക്ഷോഭത്തിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. പ്രതിഷേധക്കാരെ അടിച്ചമർത്താൻ സർക്കാരും സൈന്യവും ശ്രമിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സർക്കാർ മന്ദിരങ്ങൾക്ക് മുൻപിലുള്ള പ്രതിഷേധക്കാരുടെ ക്യാമ്പുകൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചും കഴിഞ്ഞു. പ്രക്ഷോഭകരുടെ സമരപ്പന്തലുകൾ തകർത്തു. പ്രതിഷേധിച്ച നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
പ്രക്ഷോഭകർക്ക് നേരെയുണ്ടായ ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രസിഡന്റിന്റെ ഓഫീസിനകത്ത് ഉണ്ടായിരുന്ന പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. പ്രക്ഷോഭകർ വൈകിട്ടോടെ പൂർണമായി ഒഴിയണമെന്ന് നിർദേശവും നൽകിയിട്ടുണ്ട്. മിക്ക സർക്കാർ മന്ദിരങ്ങളുടെയും നിയന്ത്രണം പ്രക്ഷോഭകരിൽ നിന്നും സൈന്യം ഏറ്റെടുത്തിട്ടുണ്ട്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകളിൽ നിന്ന് പ്രതിഷേധക്കാർ ഒഴിയണമെന്ന് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ റെനിൽ വിക്രംസിംഗെ പറഞ്ഞിരുന്നു. പ്രതിഷേധക്കാർക്ക് എതിരായ സൈനിക നടപടിയിൽ ശ്രീലങ്കൻ മനുഷ്യാവകാശ കമ്മീഷൻ അപലപിച്ചു. യുഎസ്, ബ്രിട്ടീഷ് പ്രതിനിധികളും നിലവിലെ സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...