കൊളംബോ: പൊതുജനം പ്രക്ഷോഭം കടുപ്പിച്ചതോടെ ശ്രീലങ്കിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രസിഡന്‍റിന്‍റെ രാജി വൈകുന്നതോടെയാണ് ജനകീയ പ്രതിഷേധം വീണ്ടും കനത്തത്. നിലവിൽ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചതായി സ്പീക്കർ അറിയിച്ചു. അതിനിടെ പ്രക്ഷോഭകാരികൾ പാര്‍ലമെന്‍റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുൻപിൽ തടിച്ച് കൂടിയിരിക്കുന്നത്. പ്രതിഷേധക്കാരെ നേരിടുന്നതിനായി കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രസിഡന്റ് ​ഗോട്ടബായ രജപക്സെ രാജിവെക്കില്ല എന്ന നിലപാട് വന്നതോടെയാണ് ജനം പ്രതിഷേധം കടുപ്പിച്ചത്. പ്രസിഡന്റ് രാജിവെക്കാതെ മറ്റൊരു ഉപാധിയും അം​ഗീകരിക്കില്ല എന്ന നിലപാടിലാണ് പ്രതിഷേധക്കാർ. രജപക്സെ രാജിവെയ്ക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. പ്രസിഡന്‍റിന്‍റെ കൊട്ടാരം, ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു ഇതുവരെ സമരക്കാർ പ്രതിഷേധം നടത്തിയത്. എന്നാൽ ഇപ്പോള്‍ പ്രതിഷേധം പാര്‍ലമെന്‍റ് മന്ദിരത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. 


Also Read: Sri Lanka Crisis: കലാപഭൂമിയായി ലങ്ക, പ്രതിഷേധം കെട്ടടങ്ങാതെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ തുടർന്ന് പൊതുജനം


ഇന്ന് (ജൂലൈ 13) രാജിവയ്ക്കുമെന്നായിരുന്നു പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം രജപക്സെ ചില ഉപാധികള്‍ മുന്നോട്ട് വെച്ചു. ശേഷം ഭാര്യ ലോമ രാജപക്സെക്കൊപ്പം ഗോട്ടബായ രജപക്സെ രാജ്യം വിട്ടു. മാലിദ്വീപിലെത്തിയതായാണ് വിവരം. രജപക്‌സെയും ഭാര്യയും രണ്ട് അംഗരക്ഷകരും ശ്രീലങ്കൻ എയർഫോഴ്‌സ് വിമാനത്തിൽ മാലിദ്വീപിലേക്ക് പോയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഗോട്ടബായയും കുടുംബവും ചൊവ്വാഴ്ച രണ്ട് തവണ രാജ്യം വിടാൻ ശ്രമിച്ചിരുന്നു. എന്നാൽ രണ്ട് തവണയും വിമാനത്താവളത്തിൽ വച്ച് യാത്രക്കാർ തടയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എയർഫോഴ്സിന്റെ വിമാനത്തിൽ രാജ്യം വിടാൻ തീരുമാനിച്ചത്. 


Sri Lanka crisis: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷം; പ്രസിഡന്റ് ​ഗോട്ടബായ രജപക്സെ രാജ്യം വിട്ടു


കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രക്ഷോഭം രൂക്ഷമായിരിക്കെ ശ്രീലങ്കൻ പ്രസിഡന്റ് ​ഗോട്ടബായ രജപക്സെ രാജ്യം വിട്ടു. ഭാര്യ ലോമ രാജപക്സെക്കൊപ്പം ഗോട്ടബായ രജപക്സെ മാലിദ്വീപിലെത്തിയതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ബുധനാഴ്ച പുലർച്ചെയാണ് പ്രസിഡന്റ് രാജ്യം വിട്ടത്. രജപക്‌സെയും ഭാര്യയും രണ്ട് അംഗരക്ഷകരും ശ്രീലങ്കൻ എയർഫോഴ്‌സ് വിമാനത്തിൽ മാലിദ്വീപിലേക്ക് പോയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച പ്രസിഡന്റ് സ്ഥാനം ഒഴിയാനിരിക്കെയാണ് ​ഗോട്ടബായ രാജ്യം വിട്ടത്. 


ഗോട്ടബായയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ ശനിയാഴ്ച പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെ വസതി കയ്യേറിയിരുന്നു. പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ വസതിക്ക് തീവയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ​ഗോട്ടബായ രാജ്യം വിട്ടത്. ​ഗോട്ടബായയും കുടുംബവും ചൊവ്വാഴ്ച രണ്ട് തവണ രാജ്യം വിടാൻ ശ്രമിച്ചിരുന്നു. എന്നാൽ രണ്ട് തവണയും വിമാനത്താവളത്തിൽ വച്ച് യാത്രക്കാർ തടയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എയർഫോഴ്സിന്റെ വിമാനത്തിൽ രാജ്യം വിടാൻ തീരുമാനിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.