കൊളംബോ: ശക്തമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിൻവലിച്ചു. പ്രസിഡന്റ് ​ഗോട്ടബയ രജപക്സെ അടിയന്തരാവസ്ഥ പിൻവലിച്ചതായി ഉത്തരവ് പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനെ അടിച്ചമർത്തുന്നതിനായാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടർന്ന് കർഫ്യൂവും പ്രഖ്യാപിച്ചിരുന്നു. പിന്നീട് കർഫ്യൂ പിൻവലിച്ചു. ഏപ്രിൽ ഒന്ന് മുതലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.‌ ഭക്ഷണ സാധനങ്ങൾക്കും മരുന്നിനും ഇന്ധനത്തിനും രൂക്ഷമായ പ്രതിസന്ധിയാണ് ശ്രീലങ്കയിൽ നേരിടുന്നത്. ഇതിനിടെ സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരുന്നിനും ആരോഗ്യപരിചരണ രംഗത്ത് ആവശ്യമായ മറ്റ് സാധനങ്ങൾക്കും കടുത്ത ക്ഷാമം നേരിട്ട് തുടങ്ങിയതോടെയാണ് സർക്കാർ ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.