കൊളംബോ: ശ്രീലങ്കയിലെ (Srilanka) ആനകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി പുതിയ നിയമങ്ങൾ നിലവിൽ വരുന്നു. പുതിയ വ്യവസ്ഥകൾ അനുസരിച്ച് ആനകൾക്ക് ബയോമെട്രിക് ഐഡന്റിറ്റി കാർഡുകൾ (Biometric Identity Cards) നൽകുകയും പാപ്പാന്‍മാര്‍ (Mahouts) ജോലി സമയത്ത് മദ്യപിക്കുന്നത് (Consumption of alcohol) കര്‍ശനമായി നിരോധിക്കുകയും ചെയ്യും. കൂടാതെ ആനകളുടെ ദിവസേനയുള്ള കുളി നിര്‍ബന്ധമാക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിശാലമായ പുതിയ മൃഗസംരക്ഷണ നിയമം (Animal Protection Law) അനുസരിച്ചാണ് പുതിയ നിബന്ധനകള്‍ നിലവില്‍ വരുന്നത്. ധനികരായ അനേകം ശ്രീലങ്കൻ സ്വദേശികൾ, ബുദ്ധ സന്യാസിമാർ (Buddhist Monks) ഉൾപ്പെടെ ആനകളെ വളർത്തുമൃഗങ്ങളായി ഉപയോ​ഗിക്കുന്നത് പതിവാണ്. അവരുടെ പ്രൗഢി കാണിക്കുന്നതിന്റെ ഭാ​ഗമായാണിത്. എന്നാൽ ആനകൾക്കെതിരെയുള്ള മോശം പെരുമാറ്റത്തിന്റെയും ക്രൂരതകളുടെയും (Cruelty) പരാതികൾ രാജ്യത്ത് വ്യാപകമാണ്. 


Also Read: തമിഴ്നാട്ടിൽ കാട്ടാനയെ തീ കൊളുത്തി കൊന്നു


മുന്‍കാലത്തേക്കാള്‍ മൃഗങ്ങളുടെ സംരക്ഷണം അധികമായി ഉറപ്പുവരുത്താന്‍ രൂപീകരിച്ച പുതിയ നിയമം കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് പലവിധ ജോലികള്‍ക്കായി ഉപയോഗിക്കുന്ന ആനകളുടെ ക്ഷേമത്തിനാണ്. ആനകള്‍ക്ക് ദിവസേന രണ്ടരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്നത് കുളി ഉറപ്പാക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. ശ്രീലങ്കയില്‍ ഇരുനൂറോളം ആനകളെ മെരുക്കി പല ജോലികള്‍ക്കും ഉപയോഗിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. രാജ്യത്തെ ആകെ ആനകളുടെ എണ്ണം 7,500 ഓളം വരും. 


പുതിയ നിയമ പ്രകാരം എല്ലാ ഉടമസ്ഥരും അവരുടെ സംരക്ഷണത്തിലുള്ള മൃഗങ്ങൾക്ക് ബയോമെട്രിക് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡുകള്‍ ഉണ്ടെന്ന് ഉറപ്പ് വരത്തേണ്ടതുണ്ട്. കുട്ടിയാനകളെ ജോലികള്‍ക്കോ എഴുന്നെള്ളത്തിനോ ഉപയോഗിക്കാന്‍ പാടില്ല. കൂടാതെ തള്ളയാനയില്‍ നിന്ന് വേര്‍പിരിക്കാനും പാടില്ലെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. നാല് മണിക്കൂര്‍ മാത്രമായിരിക്കും തടിപിടിക്കുന്ന ആനകളുടെ ജോലിസമയം. രാത്രിസമയത്ത് ഇവയെ പണിയെടുപ്പിക്കുന്നതിലും വിലക്കുണ്ട്. ടൂറിസം (Tourism) വ്യവസായത്തിലും പുതിയ വ്യവസ്ഥകളുണ്ട്. ഒരു ആനപ്പുറത്ത് സവാരി നടത്തുന്നവരുടെ എണ്ണം നാലായി നിജപ്പെടുത്തി. 


Also Read: Elephant Abuse V​​ideo: മുൻ കാലുകൾ ചേർത്ത് കെട്ടി ആനയെ റോഡിലൂടെ നടത്തിക്കുന്ന ദൃശ്യങ്ങൾ


സിനിമകളില്‍ (Cinema) ആനകളെ ഉപയോഗിക്കുന്നത് നിരോധിച്ചു. സര്‍ക്കാരിന്റെ നിര്‍മ്മാണ സംരംഭങ്ങളില്‍ മൃഗഡോക്ടറുടെ നിരീക്ഷണത്തില്‍ ആനകളെ ഉപയോഗിക്കാവുന്നതാണ്. പാപ്പാന്‍മാര്‍ ജോലിസമയത്ത് മദ്യമോ (Alcohol) മറ്റ് ലഹരിപദാര്‍ഥങ്ങളോ ഉപയോഗിക്കുന്നില്ലെന്ന് ആനയുടെ ഉടമ ഉറപ്പുവരുത്തണമെന്ന് വന്യജീവി സംരക്ഷണവകുപ്പ് മന്ത്രി വിമലവീര ദിസ്സനായക (Wimalaweera Dissanayaka) ഗസറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ നിര്‍ദേശിച്ചു. ആറ് മാസത്തിലൊരിക്കല്‍ ആനകള്‍ക്ക് വൈദ്യപരിശോധനയും നിര്‍ബന്ധമാക്കി. 


വ്യവസ്ഥകളില്‍ വീഴ്ച വരുത്തുന്ന ഉടമകളില്‍ നിന്ന് ആനകളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു. ഉടമകള്‍ക്ക് മൂന്ന് കൊല്ലം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടതായും വന്നേക്കാം. ആനകളെ പിടികൂടുന്നത് ശ്രീലങ്കയില്‍ നിയമവിരുദ്ധമാണ്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണെങ്കിലും നിയമനടപടികള്‍ അയവേറിയതായതിനാല്‍ ശിക്ഷാനടപടികള്‍ കുറവാണ്. പതിനഞ്ച് കൊല്ലത്തിനിടെ 40 കുട്ടിയാനകള്‍ ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതായി മൃഗസംരക്ഷണ പ്രവര്‍ത്തകരും ആനവിദഗ്ധരും ആരോപിക്കുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.