ജനകീയ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി രജപക്സെ; രാജി സന്നദ്ധത അറിയിച്ചു
രാജ്യത്തെ പ്രതിസന്ധി നേരിടാൻ സർക്കാരിന്റെ രാജി പരിഹാരമല്ലെന്ന് മഹിന്ദ രാജപക്സെ വ്യക്തമാക്കി
സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ ജനരോഷം തണുപ്പിക്കാൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിക്കൊരുങ്ങുന്നു. ജനവിരുദ്ധ നയങ്ങളുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പേരിൽ രൂക്ഷ വിമർശങ്ങൾക്കിടയായ ശ്രീലങ്കൻ ഭരണനേതൃത്വം ജനകീയ പ്രതിഷേധങ്ങൾക്കു മുന്നിൽ മുട്ടുമടക്കുന്നതിന്റെ സൂചനയാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രസിഡന്റ് ഗോട്ടബായ രാജപക്സെ മഹിന്ദയോട് രാജി ആവശ്യപ്പെടുകയായിരുന്നു. ഈ നിർദേശം അംഗീകരിക്കാൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ തയാറായി എന്നാണ് റിപ്പോർട്ടുകൾ. ചില മന്ത്രിമാരും പ്രസിഡന്റ് ഗോട്ടബായയുടെ തീരുമാനത്തെ അനുകൂലിച്ചു. ഇതോടെ രാജിയ്ക്ക് തയ്യാറാണെന്നും, തിങ്കളാഴ്ച തന്നെ മഹിന്ദയുടെ രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ചില ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ പ്രതിസന്ധി നേരിടാൻ സർക്കാരിന്റെ രാജി പരിഹാരമല്ലെന്ന് മഹിന്ദ രാജപക്സെ വ്യക്തമാക്കി. സർക്കാർ രാജിവയ്കക്കണമെന്ന ആവശ്യം ചില മന്ത്രിമാർ ഉയർത്തിയിരുന്നു. രാജി ഒരു പരിഹാരമാണെങ്കിൽ പ്രതിപക്ഷത്തിരിക്കാമെന്ന സന്നദ്ധത മഹിന്ദ രാജപക്സെ പ്രകടിപ്പിച്ചു. അതിനിടെ ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ നേരിടായി അഞ്ചാഴ്‌ച്ചയ്‌ക്കിടെ രണ്ടാം തവണയാണ് സുരക്ഷാ സേനയ്‌ക്ക് വിപുലമായ അധികാരം നൽകിയാണ് ഗോട്ടബായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷവും ലോക രാജ്യങ്ങളും രൂക്ഷ പ്രതികരണമാണ് നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...