Sri Lanka Protests Primeminister Ranil Wickremesinghe resigns :  ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. സർവകക്ഷി സർക്കാരിന് അധികാരം കൈമാറാൻ തയ്യാറാണെന്ന് വിക്രമസിംഗെ അറിയിച്ചിട്ടുണ്ട്. സർവകക്ഷി സർക്കാരിന് തയ്യാറാണെന്ന് സർവകക്ഷി യോഗവും അറിയിച്ചതായി ആണ് റിപ്പോർട്ട്. പ്രസിഡന്റും സ്ഥാനത്ത് നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്. അതേസമയം പ്രസിഡണ്ട് ഗോതബായ രാജപക്‌സെയും രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. രാജ്യത്ത് നിലവിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിയന്തര യോഗം വിളിച്ചിരുന്നു.



COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ കൂടുതൽ പ്രക്ഷോഭകറികൾ കൊളംബോയിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. അതേസമയം പ്രസിഡന്റിനെ കുറിച്ച് യാതൊരു വിവരവും ഇനിയും ലഭിച്ചിട്ടില്ല. എന്നാൽ സർവകക്ഷി യോഗത്തിൽ ഏത് തീരുമാനത്തെയും മാനിക്കാൻ താൻ തയ്യാറാണെന്ന് പ്രസിഡന്റ് ഗോതബായ രാജപക്‌സെ പറഞ്ഞതായി ഡെയിലി മിറർ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ സ്പീക്കറെ ആക്ടിങ് പ്രസിഡന്റ് ആക്കണമെന്നും, ജനൈമുക്തി നേതാവായ അനുര കുമാര ദിശാനായകയെ പ്രസിഡന്റ് ആക്കണമെന്നും  സർവ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.



രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമായി മാറി കൊണ്ടിരിക്കുകയാണ്. പലസ്ഥലങ്ങളും പോലീസ് ഉദ്യോഗസ്ഥരും, സൈനികരും പ്രക്ഷോഭക്കാരോടൊപ്പമാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ലങ്കൻ  കായിക താരങ്ങളും പ്രക്ഷോഭത്തിനായി രംഗത്ത് എത്തിയിട്ടുണ്ട്. ലങ്കയുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇതെന്ന് കുമാര സംഗക്കാര പറഞ്ഞു. പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് കുമാര സംഗക്കാര ഇത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയും പ്രക്ഷോഭത്തിൽ അണിചേർന്നിട്ടുണ്ട്.  പ്രക്ഷോഭത്തെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 33 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.