Sri Lankan Crisis: ശ്രീലങ്കൻ പ്രസിഡൻറിൻറെ വസതിയിൽ സ്വിമ്മിങ്ങ് പൂളിൽ കുളിച്ച് പ്രക്ഷോഭകാരികൾ-വീഡിയോ
പ്രസിഡൻറ് ഗോഗോത്തബയ രജപക്സെ രാജ്യം വിട്ടതായാണ് സൂചന.പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതി വളഞ്ഞത് (Srilankan Crisis Updates)
കൊളംബോ: ശ്രീലങ്കൻ പ്രസിഡൻറിൻറെ വസതി കീഴടക്കിയ പ്രക്ഷോഭകാരികൾ പ്രസിഡൻറിൻറെ സ്വിമ്മിങ്ങ് പൂളിൽ കുളിക്കുന്ന വീഡിയോ ആണ് ഒടുവിൽ ശ്രീലങ്കയിൽ നിന്നും എത്തിയത്. ആയിരക്കണക്കിന് പ്രകടനക്കാരാണ് പ്രസിഡൻറിൻറെ വസതി കയ്യേറിയത്.ഒരിടവേളക്ക് ശേഷമാണ് ശ്രീലങ്കയിൽ വീണ്ടും പ്രക്ഷോഭം ആരംഭിച്ചത്.
പ്രസിഡൻറ് ഗോഗോത്തബയ രജപക്സെ രാജ്യം വിട്ടതായാണ് സൂചന.പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതി വളഞ്ഞത്. ശ്രീലങ്കയിൽ നിലവിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം പ്രസിഡൻറിൻെ വസതി കയ്യടക്കിയ പ്രക്ഷോഭ കാരികൾ അദ്ദേഹത്തിൻറെ നീന്തൽ കുളത്തിലും, അടുക്കളയിലും വരെ കടന്നു കയറി. ഇതിൻറെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
SRI LANKANS take a dip at the Presidential palace's swimming pool, raid the bedroom and kitchen as President Gotabaya Rajapaksa flees. Protestors want the Head of State OUT #SriLanka #gotabayarajapaksa #GotaGoHome WIONews pic.twitter.com/l7mK7qMQRk
— Eric Njoka <a href="https://twitter.com/eriknjoka/status/1545708481117794304ref_src=twsrc5Etfw>July 9, 2022
അതിനിടയിൽ പ്രശ്‌നപരിഹാരം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പാർട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പാർലമെന്റ് വിളിച്ചുകൂട്ടാനും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലെത്തുന്ന വാർത്തയിൽ വിക്രമസിംഗ രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
ഭരണഘടനയനുസരിച്ച് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ദ്ധന താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കും.സ്പീക്കറുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ അടിയന്തിര യോഗത്തില്‍ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യം ഉയരുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...