ന്യൂഡൽഹി: ഒരാളുടെ മരണം അവരെ ഇഷ്ടപ്പെടുന്നവർക്ക് വളരെയധികം ഷോക്ക് ഉണ്ടാക്കും.   തങ്ങൾക്ക് വേണ്ടവരെ നഷ്ടപ്പെടുന്നവർക്ക് ആ ഞെട്ടലിൽ നിന്നും കരകയറാൻ വളരെ സമയമെടുക്കും. എന്നാൽ ചൈനയിൽ ഇക്കാര്യത്തിൽ കുറച്ച് വ്യത്യസ്തമാണ്. ഇവിടെ ഒരു കുടുംബാംഗത്തിന്റെ മരണശേഷം അവരെക്കൊണ്ട് 'അശ്ലീല നൃത്തം' ചെയ്യിക്കും. തീരാ ദു:ഖത്തിന്റെ അവസരത്തിൽ ചൈനയിൽ നടക്കുന്ന ഈ ആചാരം വളരെ ആശ്ചര്യകരമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാലത്തിനൊപ്പം ആചാരവും മാറി


വാസ്തവത്തിൽ ചൈനയിലെ ഗ്രാമപ്രദേശങ്ങളിലുള്ള വളരെ പഴയ ഒരു പാരമ്പര്യമാണിത്.  ഈ പാരമ്പര്യമനുസരിച്ച് ചൈനയിലെ ചില ഗ്രാമപ്രദേശങ്ങളിൽ ഒരാൾ മരിക്കുമ്പോൾ അവന്റെ ശവസംസ്കാര വേളയിൽ (Funeral ) അശ്ലീല നൃത്തം അവതരിപ്പിക്കാൻ പെൺകുട്ടികളെ വിളിക്കുന്നു. ഈ പാരമ്പര്യം വിചിത്രമായിരിക്കാം, പക്ഷേ ചൈനയിലെ ഗ്രാമങ്ങളിൽ ഇന്നും ഇത് തുടരുന്നു. മാത്രമല്ല കാലക്രമേണ ഈ ആചാരം കൂടുതൽ ആധുനികമായിത്തീർന്നു. ഭർത്താവിന്റെ മരണശേഷം ഭാര്യ ഒരു സ്ട്രിപ്പ് ഡാൻസറെ വിളിക്കുന്നു.


Also Read: Afghan women campaign: 'അഫ്​ഗാൻ സംസ്കാരം ഇതാണ്', താലിബാന്റെ ബുർഖ നയത്തിനെതിരെ സ്ത്രീകളുടെ ക്യാമ്പെയ്ൻ


കരയുന്നതായി നടിക്കുക


ശവസംസ്കാര വേളയിൽ സ്ട്രിപ്പ് ഡാൻസർമാർ അശ്ലീല നൃത്തം ചെയ്യുകയും കരയുന്നതായി നടിക്കുകയും ചെയ്യുന്നു. ഇപ്പോൾ ഉയരുന്ന ചോദ്യം ഈ വിചിത്രമായ പാരമ്പര്യത്തിന് പിന്നിലെ കാരണം എന്താണ്? എന്നതാണ്.  ലോകം വിട്ടുപോകുന്നയാൾക്ക് ഒരു അത്ഭുതകരമായ വിടവാങ്ങൽ എന്ന നിലയിലാണ് ഇത് ഇവിടെ ചെയ്യുന്നതെന്ന് പറയപ്പെടുന്നു. ചൈനയിലെ ചില ഗ്രാമങ്ങളിൽ ഈ നൃത്തത്തിന്റെ ആചാരം വളരെ പ്രധാനപ്പെട്ട ഒരു ആചാരമായി കണക്കാക്കപ്പെടുന്നു.


ആളുകളെ എങ്ങനെ ഒന്നിപ്പിക്കാം?


ശവസംസ്കാര വേളയിൽ കൂടുതൽ ആളുകളെ കൂട്ടിച്ചേർക്കാൻ വേണ്ടി ഈ രീതി സ്വീകരിച്ചതായും പറയപ്പെടുന്നു. ഇവിടുള്ളവർ കരുതുന്നത് ഡാൻസ് കളിക്കുന്നവരെ വിളിക്കുമ്പോൾ കൂടുതൽ ആളുകൾ ഇവിടെയെത്തുമെന്നും അവസാന യാത്രയിൽ എത്രത്തോളം ആളുകൾ ഉണ്ടാകുന്നുവോ അത്രത്തോളം മരിച്ചയാളുടെ ആത്മാവിന് സമാധാനം ലഭിക്കുമെന്നും ഇവിടുത്തെ ആളുകൾ വിശ്വസിക്കുന്നു. 


Also Read: Viral Video: അമേരിക്കന്‍ സൈനിക വിമാനത്തിന്‍റെ ചിറകിൽ കയർ കെട്ടി ഊഞ്ഞാലാടി താലിബാൻ...!! വീഡിയോ വൈറല്‍


എന്നിരുന്നാലും ചൈനീസ് സർക്കാർ ഈ വിചിത്രമായ പാരമ്പര്യം നിർത്തലാക്കി. 2006 ലും 2015 ലും ചൈനീസ് സർക്കാർ ഈ പാരമ്പര്യത്തിനെതിരെ നടപടിയെടുത്തു, പക്ഷേ ഇതൊക്കെയാണെങ്കിലും ഗ്രാമപ്രദേശങ്ങളിൽ ഈ ആചാരം ഇപ്പോഴും തുടരുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.