ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പില്ല
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ശക്തമായ തീവ്രത രേഖപ്പെടുത്തിയെങ്കിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.ലെബക് പ്രവിശ്യക്ക് 271 കലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടാറുള്ള ഇന്തോനേഷ്യ പസഫിക് റിംഗ് ഓഫ് ഫയര്‍ എന്ന മേഖലയില്‍ ഉള്‍പ്പെട്ട രാജ്യമാണ്