ഫ്രാൻസിലെ ഏറ്റവും ഉയരം കൂടിയ പർവത നിര ചുരുങ്ങുന്നുവെന്ന് പഠനങ്ങൾ. മോണ്ട് ബ്ലാങ്ക് കൊടുമുടിയുടെ ഉയരത്തിൽ രണ്ട് വർഷം കൊണ്ട് 2.22 മീറ്ററിന്‍റെ കുറവുണ്ടായെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതിന്റെ കാരണം അറിയാൻ വിശദമായ പഠനം വേണമെന്നാണ് ശാസ്ത്രജ്ഞർ വിശദമാക്കുന്നത്. 2021-ൽ കൊടുമുടിയുടെ ഉയരം കണ്ടെത്തിയത് 2.22 മീറ്ററിന്റെ കുറവെന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കഴിഞ്ഞ മാസമാണ് മോണ്ട് ബ്ലാങ്ക് അളന്നത്.20 പേരുള്ള സംഘത്തിൽ എട്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പരിശോധന. ഡ്രോണുകളുടെ സഹായവും  ഉയരം കണക്കിലാക്കാനായി ഉപയോഗിച്ചിരുന്നു. നിലവിൽ 4805.59 മീറ്ററാണ് നിലവില്‍ മോണ്ട് ബ്ലാങ്ക് കൊടുമുടിയുടെ ഉയരം.അതേസമയം വേനലിൽ മഴ കുറഞ്ഞതാവാം ഉയരക്കുറവിന് കാരണമെന്ന്  വിദഗ്ധർ വ്യക്തമാക്കുന്നു. തെക്ക് കിഴക്കന്‍ ഫ്രാൻസിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഓരോ രണ്ട് വർഷത്തിലുമാണ് കൊടുമുടിയുടെ ഭാരം അളക്കുന്നത്.


ALSO READ: Israel-Palestine war: ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ മരണം 700 കടന്നു; ശക്തമായ പ്രത്യാക്രമണം നടത്തി ഇസ്രയേൽ


2001ലാണ് ഇത്തരത്തിലുള്ള കണക്കെടുപ്പുകൾ ആരംഭിച്ചത്. ഏറ്റവും അവസാനം പുറത്ത് വിട്ട പഠനങ്ങൾ പ്രകാരം പ്രതിവർഷം 13 സെ.മി വീതം പര്‍വ്വതത്തിന്റെ ഉയരം കുറയുകയാണ്. കൃത്യമായി പറഞ്ഞാൽ സമുദ്ര നിരപ്പില്‍ നിന്ന് 4792 മീറ്റര്‍ ഉയരത്തിലാണ് മോണ്ട് ബ്ലാങ്ക് സ്ഥിതി ചെയ്യുന്നത്. ഭൂമി ശാസ്ത്ര പരമായി നോക്കിയാൽ ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ അതിർത്തി കണക്കാക്കുന്ന പ്രദേശത്തിൻറെ നടുക്കാണ് ഇത് സ്ഥിതി ചെയ്യുന്നത്.


20,000 മുതല്‍ 30,000 പേരാണ് ഓരോ വര്‍ഷവും  മോണ്ട് ബ്ലാങ്ക് കീഴടക്കാനായി എത്തുന്നത്. എന്നാൽ ഒരു ദിവസം 214 പേരെ മാത്രമാണ് പര്‍വ്വതാരോഹണത്തിന് ഇവിടെ അനുവദിക്കുന്നത്. . തീര്‍ത്തും അപകടം നിറഞ്ഞ, സാഹസിക യാത്ര കൂടിയാണിത്. കയറുന്നവർ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ഇത് മാത്രമല്ല കുറച്ച് നാളുകളായി ഇവിടെ കടുത്ത വരള്‍ച്ചയും ഉഷ്ണതരംഗവും അനുഭവപ്പെടുന്നതിനാൽ പ്രകൃതി ദുരന്തങ്ങളുടെ സാധ്യത വളരെ വലുതാണ്.


ഈ കാലാവസ്ഥയില്‍ എപ്പോള്‍ വേണമെങ്കിലും ഉരുള്‍പൊട്ടല്‍ ഉണ്ടാകാം എന്ന അപകട ആശങ്കയുമുണ്ട്. നേരത്തെ സ്വിറ്റ്സര്‍ലണ്ടിലെ മഞ്ഞ് പാളികളില്‍ സാരമായ കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആഗോള താപനത്തിന്റെ നേരിട്ടുള്ള പ്രതിഫലനം ആയാണ് ഇതിന്റെ ശാസ്ത്ര ലോകം വിലയിരുത്തുന്നത്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.