മക്കയുടെ ബഹിരാകാശത്ത് നിന്നുള്ള ചിത്രം കണ്ടിട്ടുണ്ടോ? ബഹിരാകാശ സഞ്ചാരിയാണ് ഈ മനോഹര ചിത്രം പങ്കുവെച്ചത്
Space view of mecca goes viral: സുൽത്താൻ അൽ നെയാദി ആണ് ഈ ചിത്രം പങ്കുവെച്ചത്.
ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ അറബ് പൗരനായി യുണൈറ്റഡ് അറബ് എമിറേറ്റിലെ സുൽത്താൻ അൽ-നെയാദി. നാസയുടെ ഫ്ലൈറ്റ് എഞ്ചിനീയർ സ്റ്റീഫൻ ബോവനൊപ്പമാണ് അദ്ദേഹം ബഹിരാകാശ നടത്തം നടത്തിയത്. ഈ പ്രത്യേക നിമിഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സുൽത്താൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ അതിനൊപ്പം പങ്കുവെച്ചിരിക്കുന്ന മറ്റൊരു ഫോട്ടോയാണ് വൈറലായി കൊണ്ടിരിക്കുന്നത്.
സൗദി അറേബ്യയിലെ മക്ക നഗരത്തിന് പുറമെ കഅബയും ഈ ചിത്രത്തിൽ കാണാം. ട്വിറ്ററിൽ, സുൽത്താൻ അൽ-നെയാദി (@Astro_Alneyadi) എന്ന തന്റെ അക്കൗണ്ടിലൂടെയാണ് ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടനത്തിന കേന്ദ്രത്തിന്റെ ചിത്രം പങ്കു വെച്ചത്. " ഇന്ന് അറഫാത്ത് ദിനമാണ്, ഹജ്ജ് വേളയിലെ ഒരു സുപ്രധാന ദിനമാണ്, വിശ്വാസം എന്നത് കേവലം വിശ്വാസമല്ല, മറിച്ച് പ്രവർത്തനവും പ്രതിഫലനവും കൂടിയാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
അനുകമ്പയ്ക്കും വിനയത്തിനും ഐക്യത്തിനും വേണ്ടി പ്രയത്നിക്കാൻ അത് നമുക്കെല്ലാവർക്കും പ്രചോദനമാകട്ടെ" എന്നും ആ ചിത്രം പങ്കുവെക്കുന്നതോടൊപ്പം സുൽത്താൻ കുറിച്ചു. ഒരു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം തന്നെ ആ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അതേസമയം രണ്ടായിരത്തോളം പേർ ചിത്രം ലൈക്ക് ചെയ്തിട്ടുമുണ്ട്. ആ പുണ്യഭൂമിയുടെ ചിത്രം പഹിരാകാശത്ത് നിന്ന് കണ്ട കാഴ്ചക്കാർ ചിത്രത്തിന് താഴെ നിരവധി കമന്റുകളുമായി എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...