ജനപ്രിയ ജാപ്പനീസ് ഗെയിം ഷോ തകേഷിസ് കാസിൽ തിരിച്ചെത്തുന്നുവെന്ന് റിപ്പോർട്ട്. ഷോ റീബൂട്ട് ചെയ്യാനുള്ള തയാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ. 90കളിലെയും 2000ത്തിന്റെ തുടക്കത്തിലെയും ഏറ്റവും ജനപ്രിയവും പ്രിയപ്പെട്ടതുമായ ഷോകളിൽ ഒന്നായിരുന്നു തകേഷിസ് കാസിൽ. റിപ്പോർട്ടുകൾ പ്രകാരം, ഷോയുടെ റീബൂട്ട് പതിപ്പ് 2023ൽ ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാക്കും. 240ലധികം വിപണികളിൽ പുതിയ പേരിൽ ഇത് ലഭ്യമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്‌കിപ്പിംഗ് സ്‌റ്റോണുകൾ മുതൽ ബ്രിഡ്ജ് ബോൾ വരെ, നിരവധ ​ഗെയിമുകൾ ഇതിൽ ഒരുക്കിയിട്ടുണ്ട്. അതിസാഹസികമായ ​ഗെയിമുകളാണ് ഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിൽ ഇത് കാഴ്ചക്കാരിൽ ചിരിപടർത്തുന്നതാണ്. ഇന്ത്യയിൽ ഷോയുടെ ചുരുക്കിയ പതിപ്പ് പോ​ഗോ ചാനലിൽ സംപ്രേഷണം ചെയ്തിരുന്നു.


2023-ൽ തകേഷിയുടെ കാസിൽ റീബൂട്ട്


റിപ്പോർട്ടുകൾ പ്രകാരം, ജനപ്രിയ ഷോയുടെ പേര് തകേഷിസ് കാസിൽ എന്ന് വിവർത്തനം ചെയ്യുന്ന ഫുക്കാറ്റ്സു! ഫൺ! തകേഷി-ജോ എന്നിങ്ങനെയാവും. ചിലപ്പോൾ ഈ പേരുകൾ മാറ്റിയേക്കാം. തകേഷിസ് കാസിൽ കൂടാതെ മറ്റ് ജാപ്പനീസ് ഷോകളും പ്രമിലൂടെ തിരിച്ചെത്തിയേക്കും. 


1986ലാണ് തകേഷിസ് കാസിൽ ജപ്പാനിൽ ടെലിവിഷനിൽ സംപ്രേഷണം ചെയ്യാൻ തുടങ്ങിയത്. 1990ൽ സംപ്രേഷണം നിർത്തി. എന്നാൽ പിന്നീട് ജപ്പാന് പുറത്തുള്ള പ്രദേശങ്ങളിൽ അതിന്റെ ജനപ്രീതി ഉയർന്നു.


തകേഷിസ് കോട്ടയെക്കുറിച്ച്


90 കാലഘട്ടത്തിൽ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ബാല്യകാല ​ഗെയിം പരിപാടികളിൽ ഒന്നായിരുന്നു തകേഷിസ് കാസിൽ. ഷോയിൽ, നൂറുകണക്കിന് മത്സരാർത്ഥികൾ തകേഷിസ് കാസിലിൽ വിജയിക്കുന്നതിനും 1 ദശലക്ഷം യെൻ സമ്മാനം നേടാനുമായി ശാരീരിക ബുദ്ധിമുട്ടുകൾ പോലും മറന്നാണ് കളിച്ചിരുന്നത്. ജാവേദ് ജാഫെരിയുടെ കമന്ററിയും ഷോയുടെ ജനപ്രീതി കൂട്ടി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.