Taliban government: അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരിച്ച് താലിബാൻ; മുല്ല മുഹമ്മദ് ഹസൻ അഖുൻദ് പ്രധാനമന്ത്രിയാകും
താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ആണ് സർക്കാർ രൂപീകരിച്ചതായി വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കിയത്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരിച്ച് താലിബാൻ (Taliban). മുല്ല മുഹമ്മദ് ഹസൻ അഖുൻദിന്റെ നേതൃത്വത്തിലാണ് ഇടക്കാല സർക്കാർ പ്രവർത്തിക്കുക. മുല്ല അബ്ദുൾ ഗനി ബരാദർ ഉപപ്രധാനമന്ത്രിയാകും. മുല്ല അബ്ദുൾ സലാം ഹനാഫി രണ്ടാമത്തെ ഉപനേതാവാകും. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ആണ് സർക്കാർ രൂപീകരിച്ചതായി വാർത്താ സമ്മേളനത്തിലൂടെ (Press conference) വ്യക്തമാക്കിയത്.
അഫ്ഗാനിലെ ജനങ്ങൾ സർക്കാർ രൂപീകരണത്തിനായി കാത്തിരിക്കുയായിരുന്നെന്നും സബീഹുല്ല മുജാഹിദ് വ്യക്തമാക്കി. ആക്ടിങ് പ്രതിരോധ മന്ത്രി മുല്ല യാക്കൂബ്, ആക്ടിങ് വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്താഖി എന്നിങ്ങനെയാണ് മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകളിലെ ഭരണ നേതൃത്വങ്ങൾ.
ALSO READ: Mullah Mohammad Hasan Akhund അഫ്ഗാന്റെ ഭരണത്തലവനായേക്കും
നിലവിൽ താലിബാന്റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ഷൂറയുടെ അധ്യക്ഷനാണ് അഖുൻദ്. ഭരണത്തെച്ചൊല്ലി താലിബാൻ നേതൃത്വത്തിൽ ഉയർന്ന ഭിന്നതകളെ തുടർന്നാണ് അഖുൻദിന് നറുക്ക് വീണതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരമോന്നത നേതാവ് ഹൈബത്തുള്ള അഖുൻസാദയാണ് അഖുൻദിന്റെ പേര് നിർദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...