താലിബാൻ ക്രൂരത തുടരുന്നു,സ്ത്രീകൾക്ക് ലൈസൻസ് നൽകില്ല
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് താലിബാൻ അവസാനിപ്പിച്ചു
സ്ത്രീകൾക്കെതിരായ മനുഷ്യാവകാശ പ്രശ്നങ്ങൾ കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ . താലിബാൻ പിടിച്ചെടുത്തതോടെ സ്ത്രീകളോടുള്ള ക്രൂരത കൂടിവരികയാണ് . നേരത്തെ താലിബാൻ അഫ്ഗാൻ പിടിച്ചെടുക്കുന്നതിന് മുൻപ് കാബൂൾ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ അവസരമുണ്ടായിരുന്നു . എന്നാൽ ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് താലിബാൻ അവസാനിപ്പിച്ചുവന്ന വാർത്തയാണ് വരുന്നത് .
കഴിഞ്ഞ വർഷം താലിബാൻ ഭരണകൂടം അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ സ്ഥിതി കൂടുതൽ വഷളാവുകയാണ് . പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കുന്നതും സ്ത്രീകളെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവദിക്കാത്തതും വലിയ വിവാദമായിരുന്നു . സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, മീഡിയ കമ്പനികൾ, മറ്റ് തൊഴിൽ ഇടങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്ന് താലിബാൻ ഭരണകൂടം സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി .
ഇതിനിടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത് . രാജ്യത്ത് ഭക്ഷ്യക്ഷാമവും അവശ്യ വസ്തുക്കളുടെ ലഭ്യതയും കുറഞ്ഞ സമയത്താണ് താലിബാന്റെ ഈ നീക്കം . ലോകത്ത് ഏറ്റവുമധികം ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...