Mullah Mohammad Hasan Akhund അഫ്ഗാന്റെ ഭരണത്തലവനായേക്കും
നിലവിൽ താലിബാന്റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ഷൂറയുടെ അധ്യക്ഷനാണ് അഖുൻദ്
കാബൂൾ: അഫ്ഗാൻ ഭരണത്തലവനായി മുല്ല മുഹമ്മദ് ഹസൻ അഖുൻദിനെ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. പഴയ താലിബാൻ (Taliban) സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു മുല്ല മുഹമ്മദ് ഹസൻ അഖുൻദ്. നിലവിൽ താലിബാന്റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ഷൂറയുടെ അധ്യക്ഷനാണ് അഖുൻദ്.
ഭരണത്തെച്ചൊല്ലി താലിബാൻ നേതൃത്വത്തിൽ ഉയർന്ന ഭിന്നതകളെ തുടർന്നാണ് അഖുൻദിന് നറുക്ക് വീണതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരമോന്നത നേതാവ് ഹൈബത്തുള്ള അഖുൻസാദയാണ് അഖുൻദിന്റെ പേര് നിർദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ALSO READ: Afghanistan: സ്വകാര്യ സർവ്വകലാശാലകളിലെ പെൺകുട്ടികൾക്ക് മാർഗരേഖ പുറത്തിറക്കി Taliban
അതേസമയം, അഫ്ഗാനിസ്ഥാനിൽ താലിബാന് മുന്നിൽ കീഴടങ്ങാതെ നിന്ന ഏക പ്രവിശ്യയായ പഞ്ച്ശീർ പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് വ്യക്തമാക്കിയിരുന്നു. ദിവസങ്ങൾ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ പഞ്ച്ശീറിൻ്റെ തലസ്ഥാനമായ ഖസാറക്കിൽ താലിബാൻ പ്രവേശിച്ചതായാണ് സൂചന. പഞ്ച്ശീര്‍ പ്രവിശ്യാ ഗവര്‍ണറുടെ ഓഫീസ് വളപ്പില്‍ താലിബാന്‍കാര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു.
താലിബാന് കിട്ടാക്കനിയായി നിലനിന്നിരുന്ന പഞ്ച്ശിര്‍ പ്രവിശ്യ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് താലിബാന്‍ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖസാറക്കിനോട് ചേർന്നുള്ള റുഖ ജില്ലാ കേന്ദ്രവും പൊലീസ് ആസ്ഥാനവും താലിബാൻ നിയന്ത്രണത്തിലായെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പഞ്ച്ശീർ താലിബാൻ പിടിച്ചെടുത്തെന്ന വാർത്ത പ്രതിരോധസേന നിഷേധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...